'വഴി അവര്‍ തന്നെ കണ്ടെത്തണം'; കോഹ്‌ലിയുടെ മോശം ഫോമില്‍ സൗരവ് ഗാംഗുലി

'രാജ്യാന്തര ക്രിക്കറ്റിലെ കോഹ്‌ലിയുടെ നമ്പറുകള്‍ നോക്കു. കഴിവും പ്രാപ്തിയും ഇല്ലാതെ അതിന് സാധിക്കില്ല'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ മോശം ഫോമില്‍ പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഫോമിലേക്ക് തിരികെ എത്താന്‍ വഴി കണ്ടെത്തേണ്ടത് കോഹ്‌ലി തന്നെയാണെന്ന് ഗാംഗുലി പ്രതികരിച്ചു. 

കളിയില്‍ ഇങ്ങനെയെല്ലാം നേരിടേണ്ടി വരും. എല്ലാവര്‍ക്കും നേരിടേണ്ടി വരുന്ന പ്രശ്‌നമാണ്. സച്ചിനും ദ്രാവിഡിനും എനിക്കുമെല്ലാം സംഭവിച്ചിട്ടുണ്ട്. അത് കോഹ് ലിക്കും സംഭവിച്ചു. ഭാവിയില്‍ വരാന്‍ പോകുന്ന കളിക്കാര്‍ക്കും നേരിടേണ്ടി വരും. ഇത് കളിയുടെ ഭാഗമാണ്. എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന ബോധ്യത്തിലെത്തി തന്റെ കളി തുടരുക എന്നതാണ് ഇവിടെ ചെയ്യാനാവുക, ഗാംഗുലി പറഞ്ഞു. 

കഴിവും പ്രാപ്തിയും ഇല്ലാതെ അതിന് സാധിക്കില്ല

രാജ്യാന്തര ക്രിക്കറ്റിലെ കോഹ്‌ലിയുടെ നമ്പറുകള്‍ നോക്കു. കഴിവും പ്രാപ്തിയും ഇല്ലാതെ അതിന് സാധിക്കില്ല. എന്നാല്‍ കോഹ് ലി തന്റേതായ വഴി കണ്ടെത്തി ജയിച്ച് വരണം. കഴിഞ്ഞ് 12-13 വര്‍ഷമായി ചെയ്തിരുന്നത് പോലെ. കോഹ് ലിക്ക് മാത്രമാണ് അത് ചെയ്യാനാവുക എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു. 

മോശം ഫോമിനെ തുടര്‍ന്ന് കോഹ് ലിയുടെ പ്ലേയിങ് ഇലവനിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയിലാണ് ഗാംഗുലിയുടെ പ്രതികരണം. ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റിലും പിന്നാലെ വന്ന ട്വന്റി20യിലും കോഹ് ലി നിരാശപ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനം നഷ്ടമായി. ബാക്കിയുള്ള രണ്ട് ഏകദിനങ്ങളില്‍ കോഹ് ലി കളിക്കുമോ എന്ന് വ്യക്തമല്ല. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയില്‍ കോഹ്‌ലിക്ക് വിശ്രമം നല്‍കിയിരുന്നു. ട്വന്റി20 പരമ്പരയിലും വിശ്രമം വേണമെന്ന് കോഹ് ലി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com