ആ വാർത്ത തെറ്റ്, സന്ധ്യ ​ഗുരുങ്ങിന് കോവിഡ് ഇല്ല; ഇന്ത്യൻ കോമൺവെൽത്ത് ടീം സുരക്ഷിതം 

ഇന്ത്യൻ ബോക്സിങ് താരം ലവ്‌ലിനയുടെ പരിശീലക സന്ധ്യ ​ഗുരുങ്ങിന് കോവിഡ് സ്ഥിരീകരിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു
ലവ്‌ലിനയും സന്ധ്യ ​ഗുരുങ്ങും/ ഫയൽ ചിത്രം
ലവ്‌ലിനയും സന്ധ്യ ​ഗുരുങ്ങും/ ഫയൽ ചിത്രം

ബിർമിങ്ഹാം: ഇന്ത്യൻ കോമൺവെൽത്ത് ​ഗെയിംസ് ടീമിൽ കോവിഡ് ആശങ്കയെന്ന റിപ്പോർട്ട് വ്യാജം. ഇന്ത്യൻ ബോക്സിങ് താരം ലവ്‌ലിനയുടെ പരിശീലക സന്ധ്യ ​ഗുരുങ്ങിന് കോവിഡ് സ്ഥിരീകരിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 

ബർമിങ്ഹാം വിമാനത്താവളത്തിലെ പരിശോധനയിൽ സന്ധ്യക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സന്ധ്യ ഇന്ത്യയുടെ കോമൺവെൽത്ത് ടീമിലേക്ക് അവസാന നിമിഷം ചേർക്കപ്പെട്ടതിനാൽ ആണ് വിമാനത്താവളത്തിൽ കുടുങ്ങിയതെന്നും ഇപ്പോൾ പ്രത്യേക ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. 

വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ്. ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയാണ് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തുക. 15 ഇനങ്ങളിലും പാരാ വിഭാഗത്തിൽ നാല് ഇനങ്ങളിലുമാണ് ഇന്ത്യ ഗെയിംസിൽ മത്സരിക്കുക. ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻറ് രാജേഷ് ബണ്ഡാരിയാണ് സംഘത്തിൻറെ ചീഫ് ഡി മിഷൻ. 

അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യൻ സംഘം താമസിക്കുക. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന് ബിർമിങ്ഹാമിൽ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന ഗെയിംസിൽ മെഡൽ വേട്ടയിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com