'ഇനി കളി മാറും'- കേരള ബ്ലാസ്റ്റേഴ്സിന് വനിതാ ടീമും; പ്രഖ്യാപിച്ചു (വീഡിയോ)

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ്, വനിതാ ടീമിനെ പ്രഖ്യാപിച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊച്ചി: വനിതാ ഫുട്ബോൾ താരങ്ങൾക്ക് പുതിയ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്ന് കേരള ബ്ലാസ്റ്റേഴ്സ്. പുരുഷ ടീമിന് പിന്നാലെ കൊമ്പൻമാർ വനിതാ ടീമിനെയും അവതരിപ്പിക്കുന്നു. വനിതകളുടെ പുതിയ ടീം കളത്തിലിറങ്ങാൻ ഒരുങ്ങുകയാണെന്ന് ബ്ലാസ്റ്റേഴ്സ് ഇന്ന് പഖ്യാപിച്ചു. 

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ്, വനിതാ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും വനിതാ ഫുട്ബോളിന്റെ വളർച്ചയെ വലിയ രീതിയിൽ ഈ ചുവടുവെയ്പ്പ് സഹായിക്കും.

രാഷ്ട്രീയ, സാമൂഹിക, കായിക, സാഹിത്യ രം​ഗത്തെ മലയാളി വനിതകളുടെ മികവുകൾക്ക് ആ​ദരമർപ്പിച്ചാണ് ടീം പ്രഖ്യാപനം. 

കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ വനിതാ ടീമിന്റെ ടീം ഡയറക്ടർ ആയി രാജാ റിസ്വാനെ നിയമിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാൻ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജർ ആയിരുന്നു.

കേരളത്തിന്റെ സ്വന്തം ടീം തന്നെയായ ഗോകുലം കേരളയുടെ വനിതാ ടീം ഇതിനകം തന്നെ ഇന്ത്യൻ വനിതാ ലീഗും കേരള വനിതാ ലീഗും നേടുകയും ഏഷ്യയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗിലൂടെ ആകും അവരുടെ അരങ്ങേറ്റം കുറിക്കുക. നേരത്തെ ഐ എസ് എൽ ക്ലബായ ഒഡിഷയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com