സഞ്ജുവും ശ്രേയസും അടിത്തറയിട്ടു, അക്‌സർ നിറഞ്ഞാടി; അവസാന ഓവറിൽ കളിയും പരമ്പരയും കയ്യിലാക്കി ഇന്ത്യ 

312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകൾ ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു
സഞ്ജു സാംസൺ/ ചിത്രം: ട്വിറ്റർ
സഞ്ജു സാംസൺ/ ചിത്രം: ട്വിറ്റർ

ട്രിനിനാഡ്: ആവേശം അവസാന ഓവർ വരെ നിലനിർത്തിയായിരുന്നു ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനവും. ഒടുവിൽ രണ്ട് വിക്കറ്റിന് ഇന്ത്യ ജയം നേടി. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. വിൻഡീസ് ഉയർത്തിയ 312 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ രണ്ടു പന്തുകൾ ശേഷിക്കെ ജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: വിൻഡീസ്-311/6, ഇന്ത്യ-312/8

35 പന്തിൽ 64 റൺസ് നേടിയ അക്‌സർ പട്ടേലിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങിയതായിരുന്നു അക്‌സറിന്റെ പ്രകടനം. അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും (63 റൺസ് 71 പന്തിൽ) മലയാളി താരം സഞ്ജു സാംസണും (54 റൺസ് 51 പന്തിൽ)  ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ടു. 

ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. സ്കോർബോർഡിൽ 79 റൺസ് തികയുന്നതിനിടെ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും സൂര്യകുമാർ യാദവും മടങ്ങി. പിന്നീടാണ് ശ്രേയസ് അയ്യർ-സഞ്ജു സാംസൺ സഖ്യം ഒന്നിച്ചത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് പുറത്തായതിന് പിന്നാലെ സഞ്ജു റണ്ണൗട്ടായി മടങ്ങി. പിന്നെ വാലറ്റത്തെ കൂട്ടുപിടിച്ചായികുന്നു അക്‌സർ കുതിച്ചത്. അവസാന മൂന്ന് പന്തിൽ ആറ് റൺസ് വേണമെന്നിരിക്കെ അവസാന ഓവറിലെ നാലാം പന്ത് സിക്‌സർ പറത്തി താരം ടീമിനെ വിജയതീരത്തെത്തിച്ചു. 

ആദ്യം ബാറ്റ് ചെയ്ത് വിൻഡീസ് ഓപ്പണർ ഷായ് ഹോപ്പിന്റെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 135 പന്തിൽ നിന്ന് 115 റൺസാണ് ഹോപ്പ് അടിച്ചുകൂട്ടിയത്. 77 പന്തിൽ നിന്ന് 74 റൺസെടുത്ത നിക്കോളാസ് പുരനും വിൻഡീസ് നിരയിൽ തിളങ്ങി. ഇന്ത്യക്ക് വേണ്ടി ശാർദുൽ താക്കൂർ മൂന്ന് വിക്കറ്റെടുത്തപ്പോൾ ദീപക് ഹൂഡ, അക്ഷർ പട്ടേൽ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com