‘ഡികെ... ഡികെ... ഡികെ...‘- വിളികളുമായി ആരാധകർ; കൈകൂപ്പി മുരളി വിജയ് (വീഡിയോ)

ദിനേഷ് കാർത്തിക്കിന്റെ മുൻ ഭാര്യ നികിത വൻജാരയെയാണു മുരളി വിജയ് വിവാഹം ചെയ്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റിലെ മിന്നും താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം കൂടിയായ മുരളി വിജയ്. റൂബി ട്രിച്ചി വാരിയേഴ്സ് ടീമിനായാണ് മുരളി കളിക്കുന്നത്. സെഞ്ചറി നേടി മികച്ച ഫോമിലാണു താരം. 

ഇപ്പോൾ ഒരു വീഡിയോ ശ്രദ്ധേയമാകുകയാണ്. മുരളി വിജയ് ഫീൽഡ് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനിനു പുറത്ത് ആരാധകർ ദിനേഷ് കാർത്തിക്കിന്റെ പേര് വിളിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. 

ആരാധകർ ‘ഡികെ, ഡികെ’ എന്നു ആർത്തു വിളിക്കുമ്പോൾ മുരളി വിജയ് ആദ്യം കൈയടിക്കുന്നതും പിന്നാലെ ആരാധകർക്കു നേരെ കൈകൂപ്പുന്നതും വീഡിയോയിൽ കാണാം. ആരാധകർ ഡികെ എന്നു വിളിക്കുമ്പോൾ ആദ്യം കൈയടിക്കുകയാണ് താരം ചെയ്തത്. പിന്നാലെയായിരുന്നു കൈകൂപ്പൽ. 

ദിനേഷ് കാർത്തിക്കിന്റെ മുൻ ഭാര്യ നികിത വൻജാരയെയാണു മുരളി വിജയ് വിവാഹം ചെയ്തത്. മുരളി വിജയുമായുള്ള നികിതയുടെ അടുപ്പം പിന്നീടു വിവാഹത്തിലെത്തുകയായിരുന്നു. 2015ൽ ദിനേഷ് കാർത്തിക്കും മലയാളി സ്ക്വാഷ് താരമായ ദീപിക പള്ളിക്കലും വിവാഹിതരായി.  

ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലാണു കളിക്കുന്നത്. കരിയറിന്റെ സായാഹ്നത്തിൽ ഐപിഎല്ലിൽ തിളങ്ങി ഇന്ത്യൻ ടീമിലേക്ക് ഉജ്ജ്വലമായി തിരിച്ചെത്തിയ താരമാണ് കാർത്തിക്. ദേശീയ ടീമിലും മിന്നും പ്രകടനമാണ് കാർത്തിക് നടത്തുന്നത്. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ട്രിനിഡാഡിലാണു കാർത്തിക്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com