കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ട്വന്റി20 പോര്; സ്വര്‍ണം ആര് നേടും? 

ക്രിക്കറ്റ് 24 വര്‍ഷത്തിന് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്രിക്കറ്റ് 24 വര്‍ഷത്തിന് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. വനിതാ ട്വന്റി20 പോരും മത്സര ഇനമാവുന്നതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് കൂടുതല്‍ പേരുടെ ശ്രദ്ധ എത്തിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.

1998ലാണ് ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെട്ടത്. അന്ന് ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് സൗത്ത് ആഫ്രിക്ക സ്വര്‍ണം നേടി. 16 ടീമുകളാണ് അന്ന് മത്സരിച്ചത്. 8 ടീമുകള്‍ 16 മത്സരമാണ് കളിക്കുക. എഡ്ജ്ബാസ്റ്റണിലാണ് മത്സരങ്ങള്‍.

ജൂലൈ 29നാണ് ട്വന്റി20 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് ഏഴിനാണ് മെഡല്‍ദാനം. എട്ട് ടീമുകളെ നാല് പേര്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈലിലെത്തും.

ഗ്രൂപ്പില്‍ ഫസ്റ്റ് എത്തുന്ന ടീമുകള്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമി ഫൈനലില്‍ നേരിടുക. സെമിയില്‍ തോല്‍ക്കുന്നവര്‍ തമ്മില്‍ മൂന്നാം സ്ഥാനത്തിനായി മത്സരമുണ്ടാവും. ഗ്രൂപ്പ് എ: ഇന്ത്യ, ബാര്‍ബഡോസ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com