മേരി കോമും സൈന നെഹ്‌വാളും ഇല്ല; കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായ 5 താരങ്ങള്‍ ഇവര്‍ 

ഗോള്‍ഡ് കോസ്റ്റിനെ കടത്തിവെട്ടുന്ന പ്രകടനം ബിര്‍മിങ്ഹാമില്‍ നിന്ന് പ്രതീക്ഷിക്കുമ്പോള്‍ പ്രധാന താരങ്ങളില്‍ ചിലര്‍ വിട്ടുനില്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി താരങ്ങള്‍ സ്വര്‍ണവുമായി നാട്ടിലേക്ക് മടങ്ങും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 66 മെഡലുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഗോള്‍ഡ് കോസ്റ്റിനെ കടത്തിവെട്ടുന്ന പ്രകടനം ബിര്‍മിങ്ഹാമില്‍ നിന്ന് പ്രതീക്ഷിക്കുമ്പോള്‍ പ്രധാന താരങ്ങളില്‍ ചിലര്‍ വിട്ടുനില്‍ക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഇടിക്കൂട്ടില്‍ മേരി കോമും ഷൂട്ടിങ്ങില്‍ മനു ഭക്കറും ഉള്‍പ്പെടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രധാന താരങ്ങള്‍ ഇവരാണ്...

സൈന നെഹ്‌വാള്‍

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ വിഭാഗം സിംഗിള്‍സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് സൈന. ലോക ഒന്നാം നമ്പര്‍ താരത്തിന്റെ അഭാവം ബാഡ്മിന്റണില്‍ ഇന്ത്യക്ക് തിരിച്ചടിയാണ്. പരിക്ക് ഗുരുതരമാവാതിരക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് സൈന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ട്രയല്‍സില്‍ പങ്കെടുക്കാതിരുന്നത്.

മേരി കോം

മേരി കോമിന്റെ അസാന്നിധ്യവും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ദേശിയ ട്രയല്‍സിന് ഇടയില്‍ മേരി കോമിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ആറ് വട്ടം ഇടിക്കൂട്ടിലെ ലോക ചാമ്പ്യനായ താരം ഇല്ലാതെ ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിനായി പറക്കേണ്ടി വന്നു. 39കാരിയായ മേരി കോമിനെ ഇനി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കാണാനുള്ള സാധ്യതയും വിരളമാണ്.

ദീപിക കുമാരി

ബിര്‍മിങ്ഹാം ഗെയിംസില്‍ അമ്പെയ്ത്ത് മത്സര ഇനം അല്ലാത്തതും മെഡല്‍ നില ഉയര്‍ത്തുന്നതില്‍ ഇന്ത്യക്ക് തിരിച്ചടിയാണ്. അമ്പെയ്ത്തിലെ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷ ദീപിക കുമാരിയാണ്. രണ്ട് വട്ടമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക സ്വര്‍ണം നേടിയത്.

റാണി റാംപാല്‍

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യ വനിതാ ടീമിനെ നാലാം സ്ഥാനത്തേക്ക് നയിച്ചത് റാണി റാംപാല്‍ ആയിരുന്നു. എന്നാല്‍ ഒളിംപിക്‌സ് മുതല്‍ പരിക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ വനിതാ ഹോക്കി താരം. പരിക്കിനെ തുടര്‍ന്ന് വനിതാ ലോകകപ്പിലും താരത്തിന് കളിക്കാനായിരുന്നില്ല.

ഐശ്വര്യാ ബാബു

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ട്രിപ്പിള്‍ ജംപ് താരം ഐശ്വര്യാ ബാബുവിന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായത്. ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ ദേശിയ റെക്കോര്‍ഡ് ഐശ്വര്യയുടെ പേരിലാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com