വണക്കം പറഞ്ഞ് 'തമ്പി', ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര

ചെസ് ഒളിംപ്യാഡിനായി ചെന്നൈ ഒരുങ്ങുമ്പോള്‍ ഇവിടെ ശ്രദ്ധ പിടിക്കുന്നത് 'തമ്പിയാണ്'
ചെസ് ഒളിംപ്യാഡ് മാസ്‌കോട്ട്/ഫോട്ടോ: ട്വിറ്റര്‍
ചെസ് ഒളിംപ്യാഡ് മാസ്‌കോട്ട്/ഫോട്ടോ: ട്വിറ്റര്‍

ചെസ് ഒളിംപ്യാഡ് മാസ്‌കോട്ട് ആദ്യമായി ചെസ് ഒളിംപ്യാഡിന് വേദിയാവുകയാണ് ഇന്ത്യ. ചെസ് ഒളിംപ്യാഡിനായി ചെന്നൈ ഒരുങ്ങുമ്പോള്‍ ഇവിടെ ശ്രദ്ധ പിടിക്കുന്നത് 'തമ്പിയാണ്'.

44ാമത് ചെസ് ഒളിംപ്യാഡിന്റെ മാസ്‌കോട്ട് ആണ് തമ്പി. മുണ്ടും ഷര്‍ട്ടും അണിഞ്ഞാണ് തമ്പിയെ അവതരിപ്പിക്കുന്നത്. നെറ്റ്ഫഌക്‌സ് ആനിമേറ്റഡ് സീരിസിലെ ബോജാക്ക് ഹോഴ്‌സ്മാനിലെ ബോജാക്കിനോട് സാമ്യമുള്ളതാണ് തമ്പി. എന്തുകൊണ്ട് ഒളിംപ്യാഡിന്റെ ഔദ്യോഗിക മാസ്‌കോട്ട് കുതിര എന്ന ചോദ്യത്തിനും ഉത്തരമുണ്ട്.

ചെസ് ബോര്‍ഡില്‍ മുഖമുള്ള ഒരേയൊരു സാന്നിധ്യം കുതിരയാണ്. ചെന്നൈ നഗരത്തില്‍ തമ്പി പലയിടങ്ങളിലായി സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ചെന്നൈയിലെ ബസുകളില്‍ ഉള്‍പ്പെടെ തമ്പിയുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. മറീന ബീച്ചിലും തമ്പി എത്തിക്കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com