മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നില്‍; ടെസ്റ്റ് റാങ്കിങ്ങില്‍ ബാബര്‍ അസമിന്റെ മുന്നേറ്റം; കരിയര്‍ ബെസ്റ്റ് റേറ്റിങ് 

മൂന്നാം റാങ്കിലെത്തിയ ബാബര്‍ കരിയറിലെ തന്റെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കി
ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ ബാബര്‍ അസം/ഫോട്ടോ: എഎഫ്പി

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് മുന്നേറ്റം. മൂന്നാം റാങ്കിലെത്തിയ ബാബര്‍ കരിയറിലെ തന്റെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ് സ്വന്തമാക്കി. 

നിലവില്‍ ഐസിസി റാങ്കിങ്ങിലെ മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്നിലുള്ള ഏക താരമാണ് ബാബര്‍. ടെസ്റ്റ് റാങ്കിങ്ങില്‍ 874 പോയിന്റോടെയാണ് ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്.ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ബാറ്റിങ് മികവാണ് പാക് ക്യാപ്റ്റനെ തുണച്ചത്. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 218 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 119 റണ്‍സും നേടിയത് ബാബറാണ്. 

ഏകദിന, ട്വന്റി20 റാങ്കിങ്ങില്‍ ബാബര്‍ അസമാണ് ഒന്നാമത്

ഏകദിന, ട്വന്റി20 റാങ്കിങ്ങില്‍ ബാബര്‍ അസമാണ് ഒന്നാമത്. 885 പോയിന്റോടെ ലാബുഷെയ്‌നാണ് രണ്ടാമത്. 923 പോയിന്റോടെ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ ഋഷഭ് പന്തും രോഹിത് ശര്‍മയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 

12ാം റാങ്കിലാണ് കോഹ് ലി. ബൗളര്‍മാരില്‍ ഇന്ത്യയുടെ ബുമ്രയെ നാലാം സ്ഥാനത്തേക്ക് തള്ളി ഷഹീന്‍ അഫ്രീദി മൂന്നാം റാങ്കിലെത്തി. അശ്വിന്‍ രണ്ടാമത് തുടരുന്നു. 891 പോയിന്റോടെ കമിന്‍സ് ആണ് ഒന്നാമത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com