'എവിടെയാണ് ഞാന്‍ റണ്‍സ് കണ്ടെത്തേണ്ടത്, എന്റെ വീട്ടിലോ?' അഫ്രീദിയുമായി കലഹിച്ച് ഷെഹ്‌സാദ്‌

പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും മുന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദും തമ്മില്‍ വാക്കേറ്റം
ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം
ഷാഹിദ് അഫ്രീദി /ഫയല്‍ ചിത്രം

ലാഹോര്‍: പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും മുന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദും തമ്മില്‍ വാക്കേറ്റം. പാക് ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചക്കിടയിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. 

താന്‍ ക്യാപ്റ്റനായിരുന്ന സമയം ഷെഹ്‌സാദിനെ പിന്തുണച്ചിരുന്നു എന്നതും ഷെഹ്‌സാദിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായി എന്നാണ് അഫ്രീദി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ് തുടങ്ങിയത്. ഷെഹ്‌സാദിനെ അവര്‍ ലക്ഷ്യമിടുന്നത് ഞാന്‍ കാരണമാണ്. ഞാന്‍ ഷെഹ്‌സാദിനെ വളരെ അധികം പിന്തുണച്ചിരുന്നു. ഞാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ അത് ഷെഹ്‌സാദിനെ പ്രതികൂലമായി ബാധിച്ചു. എനിക്ക് പ്രിയപ്പെട്ട താരമാണ് ഷെഹ്‌സാദ് എന്ന് കരുതിയാണ് പലരും അവനെ തഴഞ്ഞത്, ചാനല്‍ ചര്‍ച്ചയില്‍ അഫ്രീദി പറഞ്ഞു. 

എന്നാല്‍ ഷെഹ്‌സാദിന്റെ അത്രയും മികവുള്ള ഓപ്പണര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഷെഹ്‌സാദിന് ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് എന്നും അഫ്രീദി വിശദീകരിച്ചു. എന്നാല്‍ അഫ്രീദിയുടെ വാക്കുകള്‍ ഷെഹ്‌സാദിനെ പ്രകോപിപ്പിച്ചു. 

'എന്തും പറയാം. പക്ഷേ ചിലപ്പോഴത്തെ അത് വേദനിപ്പിക്കും'

നിങ്ങള്‍ എനിക്ക് മൂത്ത സഹോദരനെ പോലെയാണ്. എന്നാല്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല. എന്തും പറയാം. പക്ഷേ ചിലപ്പോഴത്തെ അത് വേദനിപ്പിക്കും എന്നാണ് ഷെഹ്‌സാദ് പ്രതികരിച്ചത്. ഷെഹ്‌സാദ് റണ്‍സ് കണ്ടെത്തണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പമുള്ള ജീവിതം ആസ്വദിക്കുക എന്നായിരുന്നു അഫ്രീദിയുടെ മറുപടി. ഇതോടെ പ്രകോപിതനായാണ് ഷെഹ്‌സാദ് താന്‍ വീട്ടിലിരുന്ന റണ്‍സ് കണ്ടെത്തണമോ എന്ന് ചോദിച്ചത്. 

എനിക്ക് റണ്‍സ് സ്‌കോര്‍ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ എനിക്ക് കളിക്കാന്‍ സാധിക്കുന്ന മത്സരങ്ങളില്‍ എങ്കിലും എന്നെ ഒഴിവാക്കാതിരുന്നൂടെ. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ടീമുകള്‍ എനിക്ക് വേണ്ടി താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ ആരാണ് വിലക്കിയത്? എവിടെയാണ് ഞാന്‍ റണ്‍സ് കണ്ടെത്തേണ്ടത്? എന്റെ വീട്ടിലോ? ഷെഹ്‌സാദ് ചോദിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com