കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ സജന്‍ പ്രകാശ് സെമി കാണാതെ പുറത്ത്, ഫിനിഷ് ചെയ്തത് 24ാമത്‌

ഈ ഇനത്തില്‍ ആദ്യ 16 സ്ഥാനത്ത് എത്തുന്നവരാണ് സെമി ഫൈനലിലേക്ക് കടക്കുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സജന്‍ പ്രകാശ് പുറത്ത്. 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ 24ാം സ്ഥാനത്താണ് സജന്‍ പ്രകാശ് ഫിനിഷ് ചെയ്തത്. 

ഈ ഇനത്തില്‍ ആദ്യ 16 സ്ഥാനത്ത് എത്തുന്നവരാണ് സെമി ഫൈനലിലേക്ക് കടക്കുക. 25.01 സെക്കന്റ് എന്ന സമയത്തോടെയാണ് സജന്‍ 24ാം സ്ഥാനത്തെത്തിയത്. 

100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിയില്‍ കടന്നു. 54.68 സെക്കന്റില്‍ മൂന്നാം സ്ഥാനത്താണ് ശ്രീഹരി ഫിനിഷ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com