കോമണ്‍വെല്‍ത്ത് ഗെയിംസ് ട്വന്റി20; ഓസ്‌ട്രേലിയക്കെതിരെ ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും

കളി പുരോഗമിക്കുംതോറും വിക്കറ്റിന്റെ വേഗം കുറയും എന്നതിനാലാണ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20 മത്സരത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. 

കളി പുരോഗമിക്കുംതോറും വിക്കറ്റിന്റെ വേഗം കുറയും എന്നതിനാലാണ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. മൂന്ന് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. 

2021 മാർച്ച് 30ന് ശേഷം ട്വന്റി20യിൽ തോൽവി അറിയാതെ വരുന്ന ഓസ്‌ട്രേലിയക്കെതിരെ ജയം നേടുക ഇന്ത്യക്ക് പ്രയാസമാവും.  എന്നാല്‍ കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിലേക്ക് ചൂണ്ടിയാണ് ഇന്ത്യ എത്തുന്നത്. 

2020 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കളിച്ച 8 താരങ്ങള്‍ ഇന്ത്യയുടെ കോമണ്‍വെല്‍ത്തിനുള്ള സംഘത്തിലുമുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ്. 22 കളിയില്‍ നിന്ന് 474 റണ്‍സ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയിലും സ്‌ട്രൈക്ക്‌റേറ്റിലും മുന്‍പില്‍ മന്ദാനയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com