'കോഹ്‌ലിയെ ഇപ്പോള്‍ ഒഴിവാക്കുന്നത് അപകടകരമാവും'; ആദം ഗില്‍ക്രിസ്റ്റിന്റെ മുന്നറിയിപ്പ്‌

'പുത്തനുണര്‍വോടെ തിരിച്ചെത്തുന്നതിന് ഒരു ഇടവേള മാത്രം അകലെ ആയിരിക്കാം കോഹ്‌ലി'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോഹ്‌ലിയെ ഇപ്പോള്‍ ഒഴിവാക്കുന്നത് അപകടകരമാവുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ കോഹ്‌ലി ഉറപ്പായും ഉണ്ടാവണം എന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. 

പുത്തനുണര്‍വോടെ തിരിച്ചെത്തുന്നതിന് ഒരു ഇടവേള മാത്രം അകലെ ആയിരിക്കാം കോഹ്‌ലി. ഈ സമയം കോഹ്‌ലിയെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത് അപകടകരമാവും. ഒരുപാട് നാള്‍ ഉയര്‍ന്ന നിലവാരത്തില്‍ കളിച്ച താരമാണ്. ഒരു മഹാനായ താരത്തിനെതിരെയാണ് നമ്മള്‍ ഇവിടെ വിധികല്‍പ്പിക്കുന്നത്, ഗില്‍ക്രിസ്റ്റ് പറയുന്നു. 

പന്തിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കണം

വിസ്മയിപ്പിക്കുന്ന കളിക്കാരില്‍ ഒരാളാണ് ഋഷഭ് പന്ത് എന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. കളിക്കുന്നത് എവിടെ ആയാലും ഊര്‍ജം പകരുന്ന അന്തരീക്ഷം പന്ത് അവിടെ സൃഷ്ടിക്കുന്നു. ബിസിസിഐയും മാനേജ്‌മെന്റും സെലക്ടര്‍മാരും പന്തിന്റെ കാര്യത്തില്‍ ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്, ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാണിച്ചു. 

ഏതാനും ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്തില്ല എന്ന് കരുതി കടുത്ത നടപടികള്‍ പന്തിന് എതിരെ വരരുത്. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ എനിക്കൊന്നും പറയാനില്ല. തങ്ങളുടെ പ്രധാന ഇലവനെ ഇറക്കാതെ കളിച്ചിട്ടും ഇന്ത്യ ജയം നേടുന്നുണ്ട്. തങ്ങളുടെ സ്‌ക്വാഡിനെ വികസിപ്പിച്ച് അവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ അനുഭവ സമ്പത്ത് നല്‍കുന്നു. അതിനാല്‍ ഓസ്‌ട്രേലിയയില്‍ മറ്റേതൊരു ടീമിന് എതിരേയും വലിയ സാധ്യത ഇന്ത്യക്കുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com