'ഞാന്‍ ആ പഴയ മഹി തന്നെയാണ്, നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ'; ധോനിയുടെ പ്രതികരണം ചൂണ്ടി റോബിന്‍ ഉത്തപ്പ

നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോളു എന്നാണ് ധോനി മറുപടി നല്‍കിയത് എന്നും റോബിന്‍ ഉത്തപ്പ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പിലേക്ക് എത്തിയ സമയം ധോനിയെ എന്ത് വിളിക്കണം എന്ന ആശങ്കപ്പെട്ടിരുന്നതായി റോബിന്‍ ഉത്തപ്പ. എന്നാല്‍ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോളു എന്നാണ് ധോനി മറുപടി നല്‍കിയത് എന്നും റോബിന്‍ ഉത്തപ്പ പറയുന്നു. 

13-14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധോനിക്കൊപ്പം കളിക്കാന്‍ എത്തിയത്. ഈ സമയം ധോനിയെ എങ്ങനെ വിളിക്കണം എന്ന ആശയക്കുഴപ്പമായി. മഹി ഭായ്, മഹി സര്‍ എന്നെല്ലാമാണ് ചെന്നൈ ക്യാംപിലെ പലരും ധോനിയെ വിളിച്ചിരുന്നത്. അതോടെ ഞാന്‍ ധോനിയുടെ അടുത്ത് പോയി എന്താണ് വിളിക്കേണ്ടത് എന്ന് ചോദിച്ചു, ഉത്തപ്പ പറയുന്നു. 

''ഇഷ്ടമുള്ളത് വിളിച്ചോയെന്നാണ് ഘോനി മറുപടി തന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ ആള് തന്നെയാണ് താനെന്നും ഒന്നും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ കേട്ടതോടെ മഹി എന്നാണ് പിന്നെ ഞാന്‍ വിളിച്ചിട്ടുള്ളത്. ചെന്നൈ ടീമില്‍ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്ന ഒരാള്‍ ഞാന്‍ മാത്രമാണ്.'' 

ഞങ്ങള്‍ തമ്മിലെ ബന്ധം അങ്ങനെയായിരുന്നു. ക്രിക്കറ്റുമായി അതിന് ബന്ധമില്ല. ഗ്രൗണ്ടിന് പുറത്തും ധോനിയുമായി നല്ല അടുപ്പമാണ്. എനിക്ക് മകള്‍ ജനിച്ചപ്പോള്‍ അവളുടെ ഫോട്ടോ ധോനിക്ക് അയച്ചിരുന്നു. മകള്‍ എന്നെപോലെയുണ്ടെന്നാണ് ധോനി പറഞ്ഞത്. 14 വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നോ അതേ ബന്ധം ഇപ്പോഴും ഞാനും ധോനിയും തമ്മിലുണ്ട്, റോബിന്‍ ഉത്തപ്പ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com