സിംബാബ്‌വെയില്‍ കോഹ്‌ലി സെഞ്ചുറി നേടുമായിരിക്കും, പക്ഷേ കാര്യമില്ല: സ്‌കോട്ട് സ്‌റ്റൈറിസ് 

വിരാട് കോഹ്‌ലി സിംബാബ്‌വെയില്‍ സെഞ്ചുറി നേടിയാലും കാര്യങ്ങള്‍ മാറാന്‍ പോകുന്നില്ലെന്ന് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറി
വിരാട് കോഹ്‌ലി/എഎഫ്പി
വിരാട് കോഹ്‌ലി/എഎഫ്പി

മുംബൈ: വിരാട് കോഹ്‌ലി സിംബാബ്‌വെയില്‍ സെഞ്ചുറി നേടിയാലും കാര്യങ്ങള്‍ മാറാന്‍ പോകുന്നില്ലെന്ന് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. ലോകകപ്പിലേക്ക് 100 ശതമാനം മികവോടെ എത്താനുള്ള മുന്നൊരുക്കത്തിന് എത്രമാത്രം സമയം വേണം എന്ന് കോഹ്‌ലി പ്ലാന്‍ ചെയ്യണം എന്നും സ്റ്റൈറിസ് പറഞ്ഞു. 

സിംബാബ് വെ പര്യടനത്തില്‍ നിന്ന് കാര്യമായൊന്നും കോഹ് ലിക്ക് നേടാന്‍ സാധിക്കുന്നില്ല. ആത്മവിശ്വാസം കൂട്ടാന്‍ അത് ഉപകരിച്ചേക്കും. എന്നാല്‍ അത് കോഹ് ലിയെ അധികം മുന്‍പോട്ട് പോകാന്‍ സഹായിക്കില്ല. ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും ഇടവേള എടുത്ത് കോഹ് ലി വരണം എന്നാണ് താന്‍ പറയുക. 
ഇന്ത്യയുടെ പ്രധാന താരമാണ് കോഹ് ലി, സ്‌റ്റൈറിസ് പറഞ്ഞു. 

ഒരു ടീമിനെ രൂപപ്പെടുത്തുന്നതില്‍ സെലക്ടര്‍മാര്‍ ഒരു പ്രക്രീയയിലൂടെ കടന്ന് പോകുന്നുണ്ട്. ന്യൂസിലന്‍ഡിന്റെ സെലക്ടര്‍മാരുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യണം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, കോഹ്‌ലിയെ സെലക്ടര്‍മാര്‍ എങ്ങനെയാവും കൈകാര്യം ചെയ്യുക എന്നത് ചൂണ്ടി സ്റ്റൈറിസ് പറഞ്ഞു.

നിലവില്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയിലാണ് കോഹ് ലി. ആഗസ്റ്റിന്റെ തുടക്കത്തില്‍ പരിശീലനം ആരംഭിക്കുന്ന ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സിംബാബ് വെക്ക് എതിരായ പരമ്പര കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംബാബ്വെ പര്യടനത്തിന് പിന്നാലെയാണ് ഏഷ്യാ കപ്പ് വരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com