പാന്‍ ഷോപ്പ് നടത്തുകയാണ് അച്ഛന്‍, ഈ വെള്ളി മെഡലിന്‌ ഞങ്ങളുടെ ജീവിതം മാറ്റാനാവണം: സാങ്കേത് മഹാദേവ്‌

സ്വര്‍ണം നേടിയാല്‍ നന്നായിരുന്നു. എങ്കിലും ഞാന്‍ സന്തുഷ്ടനാണ് എന്നാണ് പിതാവ് പ്രതികരിച്ചത്
സാങ്കേത് സാഗര്‍/ഫോട്ടോ: ട്വിറ്റര്‍
സാങ്കേത് സാഗര്‍/ഫോട്ടോ: ട്വിറ്റര്‍

ബിര്‍മിങ്ഹാം: സ്വര്‍ണം നേടി തിരിച്ചെത്തും എന്നാണ് പിതാവിന് താന്‍ വാക്ക് നല്‍കിയിരുന്നതെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് സാങ്കേത് മഹാദേവ് സര്‍ഗര്‍. എന്നാല്‍ ഞാന്‍ നേടിയ വെള്ളിയിലും അദ്ദേഹം തൃപ്തനാണെന്ന് സാങ്കേത് പറയുന്നു. 

55 കിലോഗ്രാം വിഭാഗത്തിലാണ് സാങ്കേത് സ്വര്‍ണം നേടിയത്. ഈ വെള്ളിക്ക് എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റാനാവും എന്ന് കരുതുന്നു. പിതാവ് ഇനിയും പാന്‍ ഷോപ്പ് നടത്തരുത് എന്നാണ് എനിക്ക്, ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സാങ്കേതിന്റെ വാക്കുകള്‍. 

വെള്ളി നേടിയതിന് ശേഷം അച്ഛനോടും അമ്മയോടും ഞാന്‍ സംസാരിച്ചു. സ്വര്‍ണം നേടിയാല്‍ നന്നായിരുന്നു. എങ്കിലും ഞാന്‍ സന്തുഷ്ടനാണ് എന്നാണ് പിതാവ് പ്രതികരിച്ചത്. ഈ മെഡലോടെ എങ്ങനെയാണ് ജീവിതം മാറുന്നത് എന്ന് നോക്കാം എന്നും പിതാവ് പറഞ്ഞു, സാങ്കേത് പറയുന്നു. 

മെഡല്‍ നേടിയതിന് ശേഷം പല താരങ്ങളുടേയും ജീവിതം മാറിയിട്ടുണ്ട്. ഇതുവരെ സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ മാതാപിതാക്കളെ എനിക്ക് സഹായിക്കണം. എനിക്ക് വേണ്ടി അവര്‍ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. ഈ മെഡല്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു. ഇനിയും ഒരുപാട് ദൂരം എനിക്ക് മുന്‍പോട്ട് പോകാനുണ്ട്, സാങ്കേത് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com