4.5 സെക്കന്റില്‍ മണിക്കൂറില്‍ 100കിമീ വേഗത; ആഡംബര എസ്യുവി സ്വന്തമാക്കി ശ്രേയസ് അയ്യര്‍

2.45 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജി 63 4മാറ്റിക് ആണ് ശ്രേയസ് സ്വന്തമാക്കിയത്
പുതിയ എസ്‌യുവിക്കൊപ്പം ശ്രേയസ് അയ്യര്‍/ഫോട്ടോ: ട്വിറ്റർ
പുതിയ എസ്‌യുവിക്കൊപ്പം ശ്രേയസ് അയ്യര്‍/ഫോട്ടോ: ട്വിറ്റർ

മുംബൈ: മെഴ്‌സിഡസിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. 2.45 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജി 63 4മാറ്റിക് ആണ് ശ്രേയസ് സ്വന്തമാക്കിയത്. 

ശ്രദ്ധ നേടി ജി വാഗണ്‍ സീരീസിലെ മോഡലായ എഎംജി ജി 63 4മാറ്റിക്കില്‍ 4.0 ലിറ്റര്‍ വി8 ബിറ്റര്‍ബോ എഞ്ചിനാണ്. സ്പീഡിലേക്ക് വരുമ്പോള്‍ 4.5 സെക്കന്റില്‍ മണിക്കൂറില്‍ 100 കിമീ എന്ന വേഗതയിലേക്ക് എത്താനാവും. 

ശ്രേയസിന് മുന്‍പില്‍ ഇനി സൗത്ത് ആഫ്രിക്ക

ലാംബോര്‍ഗിനി, ഓഡി ആര്‍എസ്5 എന്നിവയുടെ കൂട്ടത്തിലേക്കാണ് മെഴ്‌സിഡസ് കൂടി ശ്രേയസ് കൂട്ടിച്ചേര്‍ക്കുന്നത്. കളിയിലേക്ക് വരുമ്പോള്‍ കഴിഞ്ഞ സീസണില്‍ 12.5 കോടി രൂപയ്ക്കാണ് ശ്രേയസിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ 

എന്നാല്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത ഫിനിഷ് ചെയ്തത്. എന്നാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യന്‍ ടീമില്‍ ശ്രേയസ് ഇടം നേടി. ഇന്ത്യന്‍ ടീമില്‍ ബാറ്റിങ് സ്ഥാനം ഉറപ്പിക്കാനുള്ള അവസരവുമാണ് ശ്രേയസിന് മുന്‍പില്‍ തെളിയുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com