3 ഫോര്‍മാറ്റിലും നമ്പര്‍ 1; ദിനേശ് കാര്‍ത്തിക്കിന് ബാബര്‍ അസമിന്റെ മറുപടി

മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് എത്താന്‍ പ്രാപ്തനാണ് ബാബര്‍ അസം എന്ന ദിനേശ് കാര്‍ത്തിക്കിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പാക് ക്യാപ്റ്റന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് എത്താന്‍ പ്രാപ്തനാണ് ബാബര്‍ അസം എന്ന ദിനേശ് കാര്‍ത്തിക്കിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് പാക് ക്യാപ്റ്റന്‍. ഒന്ന് രണ്ട് ഫോര്‍മാറ്റില്‍ ഒന്നാമത് എത്തുക എന്നതല്ല കാര്യം എന്നും മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് എത്തുക എന്നത് സ്വപ്‌നമാണെന്നും ബാബര്‍ അസം പറഞ്ഞു. 

മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് എത്താന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. മൂന്ന് ഫോര്‍മാറ്റിലും ഒന്നാമത് എത്തിയാല്‍ നമ്മള്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ശരിയായ ട്രാക്കിലാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടരെ ക്രിക്കറ്റ് വരികയാണ്. ഇടവേള കുറച്ചായിരിക്കും. അതിനാല്‍ എക്ട്രാ ഫിറ്റായിരിക്കണം. അതിനായാണ് ഞാന്‍ ശ്രമിക്കുന്നത്, ബാബര്‍ അസം പറഞ്ഞു. 

ഏകദന, ട്വന്റി20 റാങ്കില്‍ ഒന്നാമതാണ് ബാബര്‍

വൈറ്റ് ബോളില്‍ നന്നായാണ് പോകുന്നത്. എന്നാല്‍ ടെസ്റ്റിലും ആ മികവ് ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബാബര്‍ പറഞ്ഞു. നിലവില്‍ ഏകദന, ട്വന്റി20 റാങ്കില്‍ ഒന്നാമതാണ് ബാബര്‍. ഏകദിനത്തില്‍ 891 പോയിന്റും ട്വന്റി20യില്‍ 818 പോയിന്റമാണുള്ളത്. 

ഏകദിന റാങ്കിങ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ബാബര്‍ അഞ്ചാമതാണ്. ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരാണ് ബാബറിന് മുന്‍പിലുള്ളത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com