ഇന്ത്യയുടെ സി ബൗളിങ് യൂണിറ്റാണ് ഓസീസിനെ വീഴ്ത്തിയത്: വിവിഎസ് ലക്ഷ്മണ്‍ 

ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ജയത്തിന്റെ വീഡിയോ പങ്കുവെച്ചാണ് ലക്ഷ്മണിന്റെ വാക്കുകള്‍
സ്മിത്തിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദറിനെ ഇന്ത്യൻ ടീം അം​ഗങ്ങൾ അഭിനന്ദിക്കുന്നു/ ട്വിറ്റർ
സ്മിത്തിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദറിനെ ഇന്ത്യൻ ടീം അം​ഗങ്ങൾ അഭിനന്ദിക്കുന്നു/ ട്വിറ്റർ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയുടെ ഫുള്‍ സ്‌ട്രെങ്ത് സ്‌ക്വാഡിനെ വീഴ്ത്തിയത് ഇന്ത്യയുടെ സി ബൗളിങ് യുണിറ്റ് എന്ന് മുന്‍ താരവും എന്‍സിഎ തലവനുമായ വിവിഎസ് ലക്ഷ്മണ്‍. ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ജയത്തിന്റെ വീഡിയോ പങ്കുവെച്ചാണ് ലക്ഷ്മണിന്റെ വാക്കുകള്‍. 

സിഡ്‌നിയിലെ അശ്വിന്റേയും ഹനുമാ വിഹാരിയുടേയും കൂട്ടുകെട്ട്.ഗബ്ബയില്‍ വാഷിങ്ടണ്‍ സുന്ദറിന്റേയും ശാര്‍ദുലിന്റേയും. ഇന്ത്യയുടെ സി ബൗളിങ് യൂണിറ്റ് ഫുള്‍ സ്‌ട്രെങ്ത് ഓസീസ് സ്‌ക്വാഡിനെ തോല്‍പ്പിക്കുന്നു. അതും ഗബ്ബയില്‍, ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. 

അതിശയിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യ തിരികെ കയറിയത്

അഡ്‌ലെയ്ഡില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ രഹാനെയ്ക്ക് കീഴില്‍ തിരികെ കയറിയത്. മെല്‍ബണില്‍ രഹാനെയുടെ സെഞ്ചുറി ബലത്തില്‍ ഇന്ത്യ ജയിച്ചു. ഓസീസ് പേസര്‍മാരുടെ പ്രഹരം അതിജീവിച്ച് അശ്വിനും വിഹാരിയും ചേര്‍ന്ന് സിഡ്‌നിയില്‍ ഐതിഹാസിക സമനില നേടി. 

അവസാന ടെസ്റ്റില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നപ്പോഴാണ് ശാര്‍ദുലിന്റേയും വാഷിങ്ടണ്‍ സുന്ദറിന്റേയും കൂട്ടുകെട്ട് വന്നത്. 309-7 എന്ന സ്‌കോറിലേക്ക് ഇവര്‍ ഇന്ത്യയെ എത്തിച്ചു. പിന്നാലെ അവസാന ദിനം ഋഷഭ് പന്തിലൂടെ ഇന്ത്യ ചെയ്‌സ് ചെയ്ത് ജയം നേടി പരമ്പര 2-1ന് സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com