ക്രിക്കറ്റിലെ നൂറ്റാണ്ടിന്റെ ഡെലിവറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെയ്ന്‍ വോണിന്റെ ഡെലിവറി വന്നിട്ട് ഇന്നേക്ക് 29 വര്‍ഷം. 1993 ജൂണ്‍ നാലിനാണ് ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിങ്ങിന്റെ സ്റ്റംപ് ഇളക്കി ഓസീസ് ലെഗ് സ്പിന്നറുടെ ഡെലിവറി ലോകത്തെ വിസ്മയിപ്പിച്ചത്.
ലെഡ് സ്റ്റംപിന് പുറത്തായി പിച്ച് ചെയ്ത പന്തില്‍ ഡിഫന്‍സീവ് ഷോട്ടിനാണ് ഗാറ്റിങ് ബാറ്റ് വെച്ചത്. എന്നാല്‍ ഗറ്റിങ്ങിന്റെ കണക്കുകൂട്ടലുകളും വെട്ടിച്ച് പന്ത് സ്റ്റംപ് ഇളക്കി. മാഞ്ചസ്റ്ററിലാണ് വോണിന്റെ ചരിത്രമെഴുതിയ ഡെലിവറി വന്നത്.
കളിയില്‍ ഓസ്‌ട്രേലിയ 179 റണ്‍സിന് ജയിച്ചു
ഒന്നാം ഇന്നിങ്‌സില്‍ 289 റണ്‍സ് ആണ് ഓസ്‌ട്രേലിയ നേടിയത്. മാര്‍ക്ക് ടെയ്‌ലര്‍ 124 റണ്‍സ് എടുത്തു. പിന്നാലെ ഗ്രഹാം ഗൂച്ചും മൈക്ക് അതെര്‍ടണും ചേര്‍ന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. ഇവിടെ വണ്‍ഡൗണ്‍ ആയാണ് ഗറ്റിങ് ഇറങ്ങിയത്. ഗൂച്ച്, റോബിന്‍ സ്മിത്ത്, കാഡിക് എന്നിവരുടെ വിക്കറ്റും വോണ്‍ ഇവിടെ വീഴ്ത്തി.
കളിയില്‍ ഓസ്‌ട്രേലിയ 179 റണ്‍സിന് ജയം പിടിച്ചു. ആറ് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡ് എടുക്കുകയും ചെയ്തു. നൂറ്റാണ്ടിന്റെ ഡെലിവറി പിറന്ന ദിവസം വന്നെത്തുമ്പോള്‍ വോണിനെ ഓര്‍ക്കുകയാണ് ആരാധകര്‍. ഈ വര്‍ഷം മാര്‍ച്ചിലാണ് വോണ്‍ അപ്രതീക്ഷിതമായി വിടപറഞ്ഞത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക