'സുന്ദരിയായി പാര്‍ട്ടിക്ക് പോകാന്‍ ഇഷ്ടമാണോ?'- മാധ്യമ പ്രവര്‍ത്തകന്റെ വായടപ്പിച്ച് ഇഗ സ്വിയടെക്

ഇപ്പോഴിതാ ഒരു മാധ്യമ പ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് വായടപ്പിച്ച് മറുപടി പറഞ്ഞിരിക്കുകയാണ് ഇഗ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വാര്‍സോ: വനിതാ ടെന്നീസിലെ പുതിയ സെന്‍സേഷന്‍ ഇഗ സ്വിയടെക് കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ലോക ഒന്നാം നമ്പര്‍ താരമായ ഇഗ തുടര്‍ച്ചയായി 35 വിജയങ്ങള്‍ കുറിച്ചാണ് കിരീടം സ്വന്തമാക്കിയത്. താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. അമേരിക്കന്‍ യുവ താരം കൊക്കോ ഗഫിനെ വീഴ്ത്തിയാണ് 20കാരിയായ പോളണ്ട് താരം കിരീടത്തില്‍ മുത്തമിട്ടത്. 

ഇപ്പോഴിതാ ഒരു മാധ്യമ പ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് വായടപ്പിച്ച് മറുപടി പറഞ്ഞിരിക്കുകയാണ് ഇഗ. താരത്തിന്റെ മേക്കപ്പിനെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകന് അറിയേണ്ടിയിരുന്നത്. 

'കോര്‍ട്ടിന് പുറത്ത് നിങ്ങള്‍ ഒരു പാര്‍ട്ടില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ മേക്കപ്പ് ഇട്ടാണോ പോകാറുള്ളത്? സ്മാര്‍ട്ടായും സുന്ദരിയായും പോകാന്‍ താങ്കള്‍ ഇഷ്ടപ്പെടുന്നുണ്ടോ?'- ഇതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ചത്. 

'പല താരങ്ങളും കോര്‍ട്ടില്‍ ഇറങ്ങുന്നതിന് മുന്‍പ് പോലും കണ്ണാടിക്ക് മുന്നില്‍ ഒരുങ്ങുന്നതിനായി ധാരാളം സമയം ചെലവഴിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാല്‍ താങ്കള്‍ അത്തരത്തിലുള്ള ഒരുക്കങ്ങളൊന്നുമില്ലാതെയാണ് വരുന്നത്?'.

മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യം ഇഗയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ ശരീര ഭാഷയില്‍ അത് വ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് ഇഗ സംയമനം പാലിച്ചു. ഒറ്റ വാക്കില്‍ അവര്‍ മറുപടിയും നല്‍കി. 

'ഒക്കെ... താങ്ക്യു'- എന്ന് മാത്രമായിരുന്നു അവരുടെ മറുപടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com