തുടരെ രണ്ടാം മത്സരത്തിലും ജയമില്ലാതെ ഫ്രാന്‍സ്; ലക്ഷ്യം ലോകകപ്പ് എന്ന് ദിദിയര്‍ ദെഷാംപ്‌സ്‌

52ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട് ആണ് ഫ്രാന്‍സിനായി വല കുലുക്കിയത്. 83ാം മിനിറ്റിലാണ് ക്രൊയേഷ്യ സമനില പിടിച്ചത്
ഗ്രീസ്മാന്റെ മുന്നേറ്റം തടയുന്ന ക്രൊയേഷ്യന്‍ ഗോല്‍കീപ്പര്‍/ഫോട്ടോ: എഎഫ്പി
ഗ്രീസ്മാന്റെ മുന്നേറ്റം തടയുന്ന ക്രൊയേഷ്യന്‍ ഗോല്‍കീപ്പര്‍/ഫോട്ടോ: എഎഫ്പി

പാരിസ്: ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് 2-1ന് തോല്‍വി. രണ്ടാമത്തേതില്‍ ക്രൊയേഷ്യ സമനിലയില്‍ തളച്ചു. നേഷന്‍സ് ലീഗില്‍ ജയം തൊടാനാവാതെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്. എന്നാല്‍ ലോകകപ്പ് ആണ് തങ്ങളുടെ ലക്ഷ്യം എന്നാണ് പരിശീലകന്‍ ദെഷാംപ്‌സ് പറയുന്നത്. 

ഡെന്‍മാര്‍ക്കിന് എതിരെ ബെന്‍സെമയുടെ ഗോളിലൂടെ മുന്‍പിലെത്തിയതിന് ശേഷമാണ് ഫ്രാന്‍സ് തോല്‍വിയിലേക്ക് വീണത്. ഡെന്‍മാര്‍ക്കിന്റെ പകരക്കാരന്‍ ആന്‍ഡ്രിയാസ് കോര്‍ണെലൂയിസ് ആണ് ഇരട്ട ഗോളിലൂടെ ടീമിനെ ജയത്തിലേക്ക് നയിച്ചത്. തങ്ങളുടെ രണ്ടാമത്തെ കളിയിലും ആദ്യം ലീഡ് എടുത്തതിന് ശേഷമാണ് ഫ്രാന്‍സ് സമനില കുരുക്കിലേക്ക് വീണത്. 

ഗ്രൂപ്പില്‍ ഒന്നാമത് ഡെന്‍മാര്‍ക്ക്

52ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട് ആണ് ഫ്രാന്‍സിനായി വല കുലുക്കിയത്. 83ാം മിനിറ്റിലാണ് ക്രൊയേഷ്യ സമനില പിടിച്ചത്. പെനാല്‍റ്റിയിലൂടെയാണ് ആേ്രന്ദ ക്രമറിക് വല കുലുക്കിയത്. ജോനാഥന്‍ ക്ലൗസിന്റെ ഫൗളിനാണ് വാറിലൂടെ ക്രൊയേഷ്യ പെനാല്‍റ്റി നേടിയെടുത്തത്. 

നിലവില്‍ ആറ് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമത് ഡെന്‍മാര്‍ക്ക് ആണ്. ഓസ്ട്രിയക്ക് എതിരെ ഡെന്‍മാര്‍ക്ക് 2-1ന് ജയിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ലോകകപ്പിന് നന്നായി തയ്യാറെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദെഷാംപ്‌സ് പറഞ്ഞു. 

ക്രൊയേഷ്യക്കെതിരെ കരിം ബെന്‍സിമ, എംബാപ്പെ, ഹെര്‍ണാണ്ടസ് എന്നീ പ്രധാന കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. നേഷന്‍സ് ലീഗിന് ഫ്രാന്‍സ് വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നതിന് തെളിവാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. മഹത്വവത്കരിക്കപ്പെട്ട സൗഹൃദ മത്സരം എന്നതില്‍ ഉപരി നേഷന്‍സ് ലീഗിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് ബെല്‍ജിയം താരം കെവിന്‍ ഡിബ്രുയ്‌നും പറഞ്ഞിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com