രഞ്ജി അരങ്ങേറ്റം ആഘോഷമാക്കി മുംബൈയുടെ സുവേദ് പാർക്കർ; ഇരട്ട സെഞ്ച്വറി; ചരിത്ര നേട്ടം

ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് താരം മുംബൈക്കായി അരങ്ങേറിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബം​ഗളൂരു: രഞ്ജി ട്രോഫിയിൽ അരങ്ങേറ്റത്തിൽ തന്നെ ഇരട്ട സെഞ്ച്വറി നേടി മുംബൈയുടെ സുവേദ് പാർക്കർ. ഐപിഎല്ലിനിടെ പരിക്കേറ്റ അജിങ്ക്യ രഹാനെയ്ക്ക് കളിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സുവേദിന് അവസരം ലഭിച്ചത്. നോക്കൗട്ട് സ്‌റ്റേജില്‍ തന്നെ മുംബൈ ടീമിലേക്ക് വിളിയെത്തിയത് താരം ശരിക്കും ആഘോഷമാക്കുകയായിരുന്നു. 

ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് താരം മുംബൈക്കായി അരങ്ങേറിയത്. 447 പന്തില്‍ നിന്ന് നാല് സിക്‌സും 21 ഫോറുമടക്കം 252 റണ്‍സെടുത്ത സുവേദിന്റെ മികവില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 647 എന്ന സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മുംബൈ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയിയ അമോല്‍ മജുംദാറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ മുംബൈ താരം. 1993-94 സീസണില്‍ ഹരിയാനക്കെതിരെയായിരുന്നു അമോല്‍ മജുംദാറിന്റെ അരങ്ങേറ്റ ഇരട്ട സെഞ്ച്വറി (260). രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ 200 തികയ്ക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സുവേദ്.

ഈ വാർത്ത കൂടി വായിക്കൂ

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റിന് വൻ ഡിമാൻഡ്; കിട്ടാനില്ല! 
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com