ഋഷഭ് പന്ത്/ഫയല്‍ ചിത്രം
ഋഷഭ് പന്ത്/ഫയല്‍ ചിത്രം

എന്തുകൊണ്ട് വിക്കറ്റ് കീപ്പറായി? സ്വാധീനിച്ചത് പിതാവെന്ന് ഋഷഭ് പന്ത്

എന്റെ വിക്കറ്റ് കീപ്പിങ് മെച്ചപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഒരു പിടിയുമില്ല

ഡല്‍ഹി: തന്റെ പിതാവ് വിക്കറ്റ് കീപ്പര്‍ ആയിരുന്നെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്. അതിനാലാണ് താനും വിക്കറ്റ് കീപ്പര്‍ ആയതെന്നാണ് പന്ത് പറയുന്നത്. ഒരു നല്ല വിക്കറ്റ് കീപ്പറാവണം എങ്കില്‍ ഉത്സാഹത്തോടെയിരിക്കണം എന്നും പന്ത് പറഞ്ഞു. 

എന്റെ വിക്കറ്റ് കീപ്പിങ് മെച്ചപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഒരു പിടിയുമില്ല. ഓരോ ദിവസവും എന്റെ 100 ശതമാനം നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു. എന്റെ പിതാവ് വിക്കറ്റ് കീപ്പറായിരുന്നു. അത് കണ്ടാണ് കുട്ടിക്കാലത്ത് ഞാനും വിക്കറ്റ് കീപ്പിങ് ചെയ്തത്. അങ്ങനെയാണ് തുടക്കം എന്നും പന്ത് പറയുന്നു. 

അവസാന നിമിഷം വരെ ബോള്‍ ശ്രദ്ധിക്കുക

ഒരു നല്ല വിക്കറ്റ് കീപ്പറാവണം എങ്കില്‍ ചുറുചുറുക്കോടെ ഇരിക്കണം. എത്രമാത്രം ഉത്സാഹത്തോടെ ഇരിക്കുന്നുവോ അത്രയും ഗുണം ചെയ്യും. അവസാന നിമിഷം വരെ ബോള്‍ ശ്രദ്ധിക്കുക എന്നതാണ് മറ്റൊരു കാര്യം. ബോള്‍ നമ്മളിലേക്ക് വരുന്നു എന്ന ഉറപ്പ് പലപ്പോഴും അശ്രദ്ധയ്ക്ക് കാരണമാവും. അതിനാല്‍ ബോള്‍ കയ്യിലേക്ക് എത്തുന്നത് വരെ ശ്രദ്ധ വേണം. അച്ചടക്കത്തോടെ സാങ്കേതിക തികവ് മെച്ചപ്പെടുത്താനും ശ്രമിക്കണം എന്നും പന്ത് പറയുന്നു. 

രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദത്തിന് ഇടയില്‍ മനസിന് പുത്തനുണര്‍വ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് 100 ശതമാനം നല്‍കി കളിക്കാനാവില്ലെന്നും പന്ത് പറഞ്ഞു. നിലനില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്ക് ഒരുങ്ങുകയാണ് പന്ത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com