ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'വസീം ജാഫറാണ് എന്റെ പ്രിയപ്പെട്ട താരം; മറ്റ് ഇതിഹാസങ്ങളേക്കാള്‍ മുകളിലാണ് സ്ഥാനം'; ഹര്‍ദിക് പാണ്ഡ്യ പറയുന്നു

മറ്റെല്ലാവരേയും പോലെ എനിക്കും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരുണ്ട്. കാലിസ്, കോഹ് ലി, സച്ചിന്‍ എന്നിവരെ എനിക്ക് ഇഷ്ടമാണ്

ഡല്‍ഹി: ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറായിരുന്നു തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ജാഫറിന്റെ ബാറ്റിങ് കാണാന്‍ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഹര്‍ദിക് പറയുന്നത്.

മറ്റെല്ലാവരേയും പോലെ എനിക്കും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരുണ്ട്. കാലിസ്, കോഹ് ലി, സച്ചിന്‍ എന്നിവരെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരം വസീം ജാഫറാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നു. മറ്റ് ഇതിഹാസ താരങ്ങള്‍ക്ക് മുകളിലായാണ് ഞാന്‍ അദ്ദേഹത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്, ഹര്‍ദിക് പറയുന്നു. 

എങ്ങനെയോ അദ്ദേഹത്തിന്റെ ബാറ്റിങ് അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റേത് പോലെ ക്ലാസ് കണ്ടെത്താന്‍ എനിക്കായില്ല. ക്രുനാലും ഞാനും തീര്‍ത്തും വ്യത്യസ്ത കളിക്കാരാണ്. ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഇടംകൈ ബാറ്ററാണ് ക്രുനാല്‍. ഞാന്‍ ലെഗ് സ്പിന്‍ ആണ് എറിഞ്ഞിരുന്നത്. ബാറ്റ് ചെയ്തിരുന്നത് വലം കൈ ബാറ്ററായും. 

4-5 ബാറ്റിങ് പൊസിഷനിലാണ് ക്രുനാല്‍ കളിച്ചത്. ഞാന്‍ മൂന്നാമതും. ഞങ്ങളുടെ റോളുകള്‍ വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടായിട്ടില്ല. ഞാന്‍ അണ്ടര്‍ 16ലും ക്രുനാല്‍ അണ്ടര്‍ 19ലുമാണ് കളിച്ചത്. എന്നാല്‍ എല്ലാ മേഖലയിലും തങ്ങള്‍ മെച്ചപ്പെടുന്നുണ്ട് എന്ന് ഞങ്ങള്‍ രണ്ട് പേരും ഉറപ്പാക്കി കൊണ്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com