ഇന്ത്യന്‍ ജയത്തിന് പിന്നാലെ കൂട്ടത്തല്ല്; സന്ധുവിന്റെ മുഖത്തടിച്ച് അഫ്ഗാന്‍ താരങ്ങള്‍ (വീഡിയോ)

അഫ്ഗാനിസ്ഥാനെ 2-1ന് വീഴ്ത്തിയതിന് പിന്നാലെ മൈതനത്ത് ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: അഫ്ഗാനിസ്ഥാനെ 2-1ന് വീഴ്ത്തിയതിന് പിന്നാലെ മൈതനത്ത് ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മുഖത്ത് അഫ്ഗാന്‍ ഒഫീഷ്യലുകളിലാരോ അടിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. 

മൂന്ന് അഫ്ഗാന്‍ താരങ്ങളും രണ്ട് ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള ഉന്തും തള്ളലുമോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവിടേക്ക് സന്ധു കൂടി എത്തുന്നതോടെ തര്‍ക്കം വഷളാവുന്നു. ഇതോടെ സന്ധുവിനെ അഫ്ഗാന്‍ താരങ്ങള്‍ വളഞ്ഞു. അധികൃതര്‍ ഇവിടേക്ക് ഓടി എത്തുന്നുണ്ടെങ്കിലും കാര്യമുണ്ടായില്ല. 

കളിക്കാര്‍ പരസ്പരം ഷര്‍ട്ടില്‍ പിടിച്ച് വലിക്കുകയും തള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എന്താണ് പ്രശ്‌നത്തിന് കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇഞ്ചുറി ടൈമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളിലൂടെയാണ് ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്ത്യ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം.

86ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെയാണ് ഇന്ത്യ ലീഡ് എടുത്തത്. എന്നാല്‍ രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും അഫ്ഗാന്‍ സമനില പിടിച്ചു. എന്നാല്‍ ആഷിഖ് കുരുണിയനും സഹലും ചേര്‍ന്നുള്ള മുന്നേറ്റത്തിലൂടെ ഇഞ്ചുറി ടൈമില്‍ ഇന്ത്യ വിജയ ഗോള്‍ നേടി.

ഫിഫ റാങ്കിങ്ങില്‍ 106ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാന്‍ 150ാം സ്ഥാനത്തും. ആദ്യം അഫ്ഗാനാണ് ആക്രമിച്ച് തുടങ്ങിയത്. എന്നാല്‍ ഇന്ത്യ ആക്രമണത്തിലേക്ക് കടന്നപ്പോഴേക്കും അഫ്ഗാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 50ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ വല കുലിക്കാനുള്ള അവസരം ഇന്ത്യക്ക് മുന്‍പില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ മന്‍വീര്‍ നല്‍കിയ ക്രോസ് ഉപയോഗപ്പെടുത്താന്‍ ഛേത്രിക്ക് കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com