കോഹ്‌ലി, രോഹിത്, രാഹുല്‍ എന്നിവരുടെ ചിന്താഗതിയാണ് പ്രശ്‌നം; യുവതാരങ്ങളെ കണ്ട് പഠിക്കൂ: രോഹന്‍ ഗാവസ്‌കര്‍

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സിനെ വിമര്‍ശിച്ച് മുന്‍ താരം രോഹന്‍ ഗാവസ്‌കര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നീ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സിനെ വിമര്‍ശിച്ച് മുന്‍ താരം രോഹന്‍ ഗാവസ്‌കര്‍. യുവതാരങ്ങളുടെ മനോഭാവം കണ്ട് ഇവര്‍ പഠിക്കണം എന്നാണ് രോഹന്‍ ഗാവസ്‌കര്‍ പറയുന്നത്. 

ആക്രമിച്ച് കളിക്കാന്‍ പ്രാപ്തിയുള്ളവരാണ് ഇവര്‍.
ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് കോഹ് ലിയും രോഹിത്തുമെല്ലാം. എന്നാല്‍ ഇവരുടെ ചിന്താഗതിയിലാണ് പ്രശ്‌നം. അത് കാളഘട്ടത്തിന്റെ പ്രശ്‌നമാണ്. എണ്‍പതുകളില്‍ 220 റണ്‍സ് എന്നത് വിജയിക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്വന്റി20യില്‍ തന്നെ 200 പ്ലസ് സ്‌കോര്‍ മറികടക്കുന്നു, രോഹന്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യിലെ യുവ താരങ്ങളുടെ ബാറ്റിങ് പ്രകടനത്തിലേക്കും രോഹന്‍ വിരല്‍ചൂണ്ടുന്നു. ട്വന്റി20 ഫോര്‍മാറ്റില്‍ എങ്ങനെ കളിക്കണം എന്നാണ് അത് കാണിച്ചുതന്നത്. ജയിക്കാനായില്ലെങ്കിലും ട്വന്റി20യില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്നവര്‍ കാണിച്ച് തന്നു എന്നും രോഹന്‍ ഗാവസ്‌കര്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കെ സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തി കളിക്കാന്‍ കോഹ് ലിക്കും രോഹിത്തിനും രാഹുലിനും കഴിയണം. ഐപിഎല്ലില്‍ രോഹിത്തിനും കോഹ് ലിയും ഫോം കണ്ടെത്താനായിരുന്നില്ല. രാഹുല്‍ റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും മെല്ലെപ്പോക്കിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com