84 രാജ്യാന്തര ഗോളുകള്‍; ഇതിഹാസ താരം പുഷ്‌കാസിനൊപ്പം സുനില്‍ ഛേത്രി

രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തി സുനില്‍ ഛേത്രി
സുനില്‍ ഛേത്രി/ഫോട്ടോ: ട്വിറ്റർ
സുനില്‍ ഛേത്രി/ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തി സുനില്‍ ഛേത്രി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ വല കുലുക്കിയതോടെയാണ് ഛേത്രിയുടെ നേട്ടം. 

84 ഗോളുകളാണ് ഇപ്പോള്‍ ഛേത്രിയുടേയും ഹംഗേറിയന്‍ ഇതിഹാസം പുഷ്‌കാസിന്റേയും പേരിലുള്ളത്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ നിലവില്‍ കളി തുടരുന്ന താരങ്ങളില്‍ ക്രിസ്റ്റിയാനോയും മെസിയും മാത്രമാണ് ഇനി ചേത്രിക്ക് മുന്‍പിലുള്ളത്. 117 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. മെസി അര്‍ജന്റീനക്കായി നേടിയത് 86 ഗോളുകളും. 

109 ഗോളുമായി ഇറാന്റെ അലി ദേയി, 89 ഗോളുകളുമായി മലേഷ്യയുടെ മൊക്താര്‍ ദഹരി എന്നിവരാണ് മെസിക്കും ചേത്രിക്കും മുന്‍പിലുള്ളത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിലെ മൂന്ന് കളിയില്‍ നിന്ന് ഛേത്രി നാല് ഗോളുകള്‍ നേടിയിരുന്നു. 

ഹോങ്കോങ്ങിന് എതിരായ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്‍പ് തന്നെ ഇന്ത്യ ഏഷ്യന്‍ കപ്പിനുള്ള യോഗ്യത സ്വന്തമാക്കി. ഫിലിപ്പീന്‍സിനെ പാലസ്ഥീന്‍ തോല്‍പ്പിച്ചതോടെയായിരുന്നു ഇത്. ഇതോടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം സമ്മര്‍ദം ഇല്ലാതെ കളിച്ച ഇന്ത്യ 4-0നാണ് ഹോങ്കോങ്ങിനെ വീഴ്ത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com