'കാര്‍ത്തിക്കും ഇഷാനും ഇലവനിലുണ്ട്, സഞ്ജു പുറത്ത് കാത്തിരിക്കുന്നു'; ഋഷഭ് പന്തിന് മുന്നറിയിപ്പ് 

ഇനി അടുത്ത 10 വര്‍ഷം പന്തിന് കളിക്കാനായാല്‍ ഒന്നാന്തരം ക്രിക്കറ്റ് താരമാവാന്‍ പന്തിനാവും
ഋഷഭ് പന്ത്, രാഹുല്‍ ദ്രാവിഡ്/ഫോട്ടോ: എഎഫ്പി
ഋഷഭ് പന്ത്, രാഹുല്‍ ദ്രാവിഡ്/ഫോട്ടോ: എഎഫ്പി

 
ഡല്‍ഹി: ഐപിഎല്ലിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും താളം കണ്ടെത്താനാവാതെ നില്‍ക്കുന്ന ഋഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ദിനേശ് കാര്‍ത്തിക്കും ഇഷാന്‍ കിഷനും ടീമിനുള്ളില്‍ ഉണ്ടെന്നും സഞ്ജു പുറത്ത് കാത്തിരിക്കുന്നതായും പന്തിനെ ഇര്‍ഫാന്‍ പഠാന്‍ ഓര്‍മിപ്പിക്കുന്നത്. 

കെഎല്‍ രാഹുലിനും വിക്കറ്റിന് പിന്നില്‍ നില്‍ക്കാനാവും. എന്റെ ഇലവനില്‍ എല്ലായ്‌പ്പോഴും ഉണ്ടാവുന്ന താരമാണ് രാഹുല്‍. രാഹുല്‍ മികച്ച ക്രിക്കറ്ററാണ്. അതിനാല്‍ മത്സരം ശക്തമാണ്. ഒരുപാട് സമയം നിന്റെ ബാറ്റിനെ നിശബ്ദമാക്കി വെക്കാനാവില്ലെന്നും ഋഷഭ് പന്തിനോടായി ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. 

പിഴയ്ക്കുന്നത് ഓഫ് സൈഡിലേക്ക് കളിക്കുമ്പോള്‍

പന്തിന്റേതാണ് ട്വന്റി20. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ആണ് പന്ത് എന്നതില്‍ ഒരു സംശയവും ഇല്ല. 24 വയസുള്ള ആണ്‍കുട്ടിയാണ്. ഇനി അടുത്ത 10 വര്‍ഷം പന്തിന് കളിക്കാനായാല്‍ ഒന്നാന്തരം ക്രിക്കറ്റ് താരമാവാന്‍ പന്തിനാവും. എന്നാല്‍ അതിനുള്ള സൂചന ഇതുവരെ വന്നിട്ടില്ല. 

ഓഫ് സൈഡിലേക്ക് കളിക്കുമ്പോള്‍ ബോളില്‍ ഋഷഭ് പന്ത് കൂടുതല്‍ ശക്തി കൊടുക്കുന്നതായി തോന്നുന്നു. ലെഗ് സൈഡിലേക്ക് കളിക്കുമ്പോഴുള്ള അതേ ശക്തി ഓഫ് സൈഡിലേക്ക് കളിക്കുമ്പോഴും നല്‍കിയാല്‍ അവിടെ പ്രശ്‌നങ്ങളുണ്ടാവും. ഹാര്‍ഡ് ആയാണ് ഷോട്ട് ്കളിക്കുന്നത്. ലെഗ് സൈഡിലേക്ക് ഉയര്‍ത്തി അടിച്ച് കളിക്കൂ എന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ഇന്ത്യന്‍ കുപ്പായത്തില്‍ ട്വന്റി20യില്‍ 723 റണ്‍സ് ആണ് ഋഷഭ് പന്ത് ഇതുവരെ നേടിയത്. ബാറ്റിങ് ശരാശരി 23.32. സ്‌ട്രൈക്ക്‌റേറ്റ് 126.18. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ 98 മത്സരങ്ങളില്‍ നിന്ന് 2838 റണ്‍സ് ആണ് പന്ത് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 34.61. സ്‌ട്രൈക്ക്‌റേറ് 147.97. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com