ധോനി സിനിമയിലേക്ക്; വിജയ് ചിത്രത്തിൽ അതിഥി വേഷം?

വിജയ് അഭിനയിക്കുന്ന 68ാം ചിത്രം ധോണി പ്രൊഡക്‌ഷൻസിനു കീഴിലായിരിക്കുമെന്നും, ചിത്രത്തിൽ അതിഥി വേഷത്തിലാണ് തല എത്തുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി തമിഴ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഇളയ ദളപതി വിജയ്ക്കൊപ്പമാണ് ധോനി സിനിമയിലേക്കെത്തുന്നത്.

വിജയ് അഭിനയിക്കുന്ന 68ാം ചിത്രം ധോണി പ്രൊഡക്‌ഷൻസിനു കീഴിലായിരിക്കുമെന്നും, ചിത്രത്തിൽ അതിഥി വേഷത്തിലാണ് തല എത്തുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു ശേഷം ഫാം, തുണിക്കച്ചവടം അടക്കമുള്ള ഒട്ടേറെ സംരംഭങ്ങളുമായി മുന്നോട്ടു പോകുകയാണ് ധോനി. പിന്നാലെ ഇപ്പോൾ ചലച്ചിത്ര നിർമാണ രം​ഗത്തേക്കും കടന്നു വരാനുള്ള ഒരുക്കത്തിലാണ് ധോനി. ‘ധോനി എന്റർടെയ്ൻമെന്റ്’ എന്ന പേരിൽ കമ്പനിയും സ്ഥാപിച്ചു കഴിഞ്ഞു. 

വിജയ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകില്ലെന്നാണു റിപ്പോർട്ടുകൾ. നിലവിൽ തന്റെ പ്രൊ‍ഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങളിലാണു ധോനി.   

ധോനിയുടെ നിർമാണ കമ്പനിയുടെ ആദ്യ ചിത്രത്തിൽ നയൻതാര നായികയാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു ധോനി തന്നെ വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

'നമ്മെ ആരും മറക്കരുത്, അതുപോലെ കളിക്കണം'; മിതാലി രാജായി താപ്സി, 'സബാഷ് മിതു' ട്രെയിലർ
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com