'0-2ല്‍ നിന്ന് 2-2ലേക്ക് എത്തിയതിന്റെ ക്രെഡിറ്റ് ഋഷഭ് പന്തിന്'; രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം

0-2 എന്ന നിലയില്‍ നിന്ന് 2-2ലേക്ക് ടീമിനെ തിരികെ കൊണ്ടുവരിരയും പരമ്പര ജയ സാധ്യത മുന്‍പില്‍ വെക്കുകയും ചെയ്തു
ഋഷഭ് പന്ത്, രാഹുല്‍ ദ്രാവിഡ്/ഫോട്ടോ: എഎഫ്പി
ഋഷഭ് പന്ത്, രാഹുല്‍ ദ്രാവിഡ്/ഫോട്ടോ: എഎഫ്പി

മുംബൈ: ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഒരു പരമ്പരയില്‍ മാത്രമാണ് പന്ത് ഇന്ത്യയെ നയിച്ചിരിക്കുന്നത് എന്ന് ചൂണ്ടിയാണ് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍. 

0-2 എന്ന നിലയില്‍ നിന്ന് 2-2ലേക്ക് ടീമിനെ തിരികെ കൊണ്ടുവരിരയും പരമ്പര ജയ സാധ്യത മുന്‍പില്‍ വെക്കുകയും ചെയ്തു. അത് വലിയ കാര്യമാണ്. ജയവും തോല്‍വിയും മാത്രമല്ല ക്യാപ്റ്റന്‍സിയില്‍ നോക്കുത. യുവ ക്യാപ്റ്റനാണ് പന്ത്. ലീഡര്‍ എന്ന നിലയില്‍ വളര്‍ന്ന് വരുന്നു. ഇപ്പോള്‍ പന്തിന്റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തിയാല്‍ അത് നേരത്തെയായി പോകുമെന്നും രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാണിച്ചു. 

ടീമിനെ നയിക്കാനും വിക്കറ്റ് കീപ്പറാവാനും ബാറ്റ് ചെയ്യാനും പന്തിന് അവസരം ലഭിച്ചു എന്നത് നല്ല കാര്യമാണ്. പന്തിന്റെ മേല്‍ ഒരുപാട് ഭാരമുണ്ട്. എന്നാല്‍ 0-2ല്‍ നിന്ന് 2-2ലേക്ക് എത്തിച്ചതില്‍ പന്ത് ക്രെഡിറ്റ് അര്‍ഹിക്കുന്നതായും പന്ത് പറഞ്ഞു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ ആദ്യ രണ്ട് കളിയും തോറ്റാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ പരമ്പരയിലെ വിശാഖപട്ടണത്തേയും രാജ്‌കോട്ടിലയും ട്വന്റി20 ജയിച്ച് ഇന്ത്യ ശക്തമായി തിരിച്ചെത്തി. പരമ്പരയിലെ അവസാന മത്സരം പരമ്പര വിജയിയെ നിര്‍ണയിക്കാനിരിക്കെ മഴ കളി മുടക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com