ബോള്‍ട്ടിന്റെ തീപാറും സ്വിങ് ബൗളിങ്, 55-6ലേക്ക് തകര്‍ന്ന് ഇംഗ്ലണ്ട്; അത്ഭുത രക്ഷപെടുത്തലുമായി ബെയര്‍‌സ്റ്റോ

55-6 എന്ന നിലയിലേക്ക് വീണെങ്കിലും രണ്ടാം ദിനം 264-6 എന്ന നിലയില്‍ കളി നിര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഹെഡിങ്‌ലേ: ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ചയിലേക്ക് വീണെങ്കിലും അവിശ്വസനീയമാം വിധം തിരികെ കയറി ഇംഗ്ലണ്ട്. 55-6 എന്ന നിലയിലേക്ക് വീണെങ്കിലും രണ്ടാം ദിനം 264-6 എന്ന നിലയില്‍ കളി നിര്‍ത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. 

സെഞ്ചുറി നേടിയ ബെയര്‍‌സ്റ്റോയുടേയും അര്‍ധ ശതകം പിന്നിട്ട ക്രെയ്ഗ് ഒവേര്‍ട്ടണിന്റേയും ഇന്നിങ്‌സ് ആണ് ഇംഗ്ലണ്ടിനെ തുണച്ചത്. ഇവരുടെ കൂട്ടുകെട്ട് 200 റണ്‍സ് പിന്നിട്ടു. 126 പന്തില്‍ നിന്ന് 21 ബൗണ്ടറിയോടെയാണ് ബെയര്‍സ്‌റ്റോ ക്രീസില്‍ തുടരുന്നത്. ഒവേര്‍ട്ടണ്‍ 106 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും സഹിതം 89 റണ്‍സോടെ പുറത്താവാതെ നില്‍ക്കുന്നു. 

മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ നാല് മുന്‍ നിര ബാറ്റേഴ്‌സും സ്‌കോര്‍ രണ്ടക്കം കടത്താനാവാതെയാണ് മടങ്ങിയത്. അലക്‌സ് ലീസ് നാലും സാക് ക്രൗലി ആറും ഓലേ പോപ്പ് അഞ്ചും റണ്‍സ് എടുത്ത് മടങ്ങി. റൂട്ടിനും ഇവിടെ റണ്‍സ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അഞ്ച് റണ്‍സ് മാത്രമാണ് ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള താരത്തിന് നേടാനായത്. 

ബോള്‍ട്ടിന്റെ ഓപ്പണിങ് സ്‌പെല്ലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തത്. ആദ്യ മൂന്ന് വിക്കറ്റും ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ ആദ്യ ഏഴ് ഓവറില്‍ വീഴ്ത്താന്‍ ബോള്‍ട്ടിന് കഴിഞ്ഞു. നാലാം ദിനം ബെയര്‍സ്‌റ്റോ-ഓവേര്‍ട്ടന്‍ കൂട്ടുകെട്ട് തുടക്കത്തില്‍ തന്നെ തകര്‍ക്കാന്‍ ന്യൂസിലന്‍ഡിന് കഴിയണം. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ 65 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് മറികടക്കേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com