സഞ്ജു സാംസണ്‍ , ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍ , ഫയല്‍ ചിത്രം

അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി20 നാളെ; സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍? 

ഇഷാന്‍ കിഷനേയും സഞ്ജുവിനേയും സ്‌പെഷ്യലിസ്റ്റ് ബാറ്റേഴ്‌സ് ആയി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം എന്നും രോഹന്‍ പറയുന്നു

ഡബ്ലിന്‍: അയര്‍ലന്‍ഡിന് എതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 നാളെ. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ആരെല്ലാം എത്തും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പിങ്ങില്‍ ദിനേശ് കാര്‍ത്തിക്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആര് വരും എന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം രോഹന്‍ ഗാവസ്‌കര്‍. 

വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനാണ് രോഹന്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇഷാന്‍ കിഷനേയും സഞ്ജുവിനേയും സ്‌പെഷ്യലിസ്റ്റ് ബാറ്റേഴ്‌സ് ആയി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം എന്നും രോഹന്‍ പറയുന്നു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഇടം നേടാനുള്ള സാധ്യതകള്‍ വിരളമാണ്. 

ദീപക് ഹൂഡയും രാഹുല്‍ ത്രിപാഠിയുമാണ് സഞ്ജുവിന് മുന്‍പില്‍ ഭീഷണിയാവുന്നത്. സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന വിലയിരുത്തലുകളാണ് ശക്തം. ഈ ആഴ്ചയുടെ തുടക്കം ദുബായില്‍ സഞ്ജു പ്രത്യേക പരിശീലനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അയര്‍ലന്‍ഡ് പിച്ചുകളിലെ പേസുകള്‍ക്ക് ഇണങ്ങും വിധം കളിക്കാന്‍ പരിശീലനം നടത്തിയ സഞ്ജു ബാക്ക്ഫൂട്ടില്‍ കളിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. 

ഋതുരാജും ഇഷാന്‍ കിഷനുമായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സൂര്യകുമാര്‍ യാദവ് മൂന്നാമത് ഇറങ്ങും. ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. അയര്‍ലന്‍ഡില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍..

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com