ചെയ്‌സ് ചെയ്യവെ 94-2 എന്ന നിലയില്‍, റിവേഴ്‌സ് സ്‌കൂപ്പുമായി ഞെട്ടിച്ച് റൂട്ട്‌; മക്കല്ലം എഫക്ട്‌

ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വന്ന മാറ്റമാണ് ഇതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു
ജോ റൂട്ട്/ഫോട്ടോ: എഎഫ്പി
ജോ റൂട്ട്/ഫോട്ടോ: എഎഫ്പി

ഹെഡിങ്‌ലേ: 296 റണ്‍സ് ആണ് ഹെഡിങ്‌ലേ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്‍പിലേക്ക് എത്തിയ വിജയ ലക്ഷ്യം. ജയിച്ചാല്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പര തൂത്തുവാരാം. ഇവിടെ 94-2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ റൂട്ടില്‍ നിന്ന് വന്ന സിക്‌സ് ആണ് കൗതുകമാവുന്നത്. 

വാഗ്നറിന്റെ ഡെലിവറിയില്‍ തകര്‍പ്പന്‍ റിവേഴ്‌സ് സ്‌കൂപ്പാണ് ഇവിടെ റൂട്ടില്‍ നിന്ന് വന്നത്. ന്യൂസിലന്‍ഡിന് എതിരായ നോട്ടിങ്ഹാം ടെസ്റ്റിലും റൂട്ടിന്റെ ബാറ്റില്‍ നിന്ന് തകര്‍പ്പന്‍ റിവേഴ്‌സ് സ്വീപ്പ് എത്തിയിരുന്നു. സൗത്തിയുടെ ഡെലിവറിയിലായിരുന്നു അത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു അവിടെ റൂട്ടിന്റെ സിക്‌സ് വന്നത്. 

കരുതലോടെ കളിച്ച് ടെസ്റ്റ് ജയത്തിലേക്ക് എത്തുന്നതിന് പകരം കൂറ്റന്‍ ഷോട്ട് പായിച്ച് പുതിയ സ്റ്റൈലിന് തുടക്കമിടുകയാണ് റൂട്ടും ഇംഗ്ലണ്ടും എന്നും വിലയിരുത്തപ്പെടുന്നു. ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വന്ന മാറ്റമാണ് ഇതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ആഷസില്‍ ഉള്‍പ്പെടെ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് ബാറ്റിങ് നിര മക്കല്ലത്തിന് കീഴില്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ്. 

ന്യൂസിലന്‍ഡിന് എതിരെ ഹെഡിങ്‌ലേയില്‍ നാലാം ദിനം ബാറ്റിങ് നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 93 റണ്‍സ് കൂടിയാണ് ഇംഗ്ലണ്ടിന് ഇനി വേണ്ടത്. 81 റണ്‍സുമായി ഒലെ പോപ്പും 55 റണ്‍സുമായി റൂട്ടുമാണ് ക്രീസില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com