സിഡ്‌നി; മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറും ഇതിഹാസ താരവുമായ റോഡ്‌നി മാര്‍ഷ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. സ്‌പോര്‍ട് ഓസ്‌ട്രേലിയ ഹാള്‍ ഓഫ് ഫെയിം ആണ് മരണം സ്ഥിരീകരിച്ചത്.
ക്വീന്‍സ്‌ലന്‍ഡിലെ ബുണ്ടബെര്‍ഗില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ക്വീന്‍സ്‌ലന്‍ഡിലെ ആശുപത്രിയില്‍. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ തുടര്‍ന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
1970 മുതല്‍ 1984 വരെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്ന താരമാണ് മാര്‍ഷ്. 96 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം വിക്കറ്റിന് പിന്നില്‍ 355 പേരായണ് പുറത്താക്കിയത്. വിരമിച്ച ശേഷം ക്രിക്കറ്റിന്റെ മറ്റ് മേഖലകളില്‍ സജീവമായിരുന്ന അദ്ദേഹം 2016 വരെ ഓസ്‌ട്രേലിയന്‍ ടീം സെലക്ഷന്‍ സംഘത്തിന്റെ തലവനുമായിരുന്നു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കായി 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക