'90, 100 റണ്‍സിലെത്തുന്നത് വരെ പുള്‍ ഷോട്ട് കളിക്കരുത്'; രോഹിത് ശര്‍മയോട് ഗാവസ്‌കര്‍

രോഹിത് ശര്‍മയ്ക്ക് ഉപദേശവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ന്യൂഡല്‍ഹി: പുള്‍ ഷോട്ടുകളാണ് രോഹിത് ശര്‍മയുടെ ഏറ്റവും പ്രിയപ്പെട്ടത്. രോഹിത് ശര്‍മയുടെ ഷോട്ടുകളില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതും അത് തന്നെ. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ പുള്‍ ഷോട്ടുകള്‍ രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് വരുന്നത്. ഇതോടെ രോഹിത് ശര്‍മയ്ക്ക് ഉപദേശവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. 

രോഹിത് അതിനെ കുറിച്ച് ചിന്തിക്കണം. വിജയകരമായി കളിക്കുന്ന ഷോട്ടാണ് അത് എന്ന് വാദിക്കാം. എന്നാല്‍ അത് മാത്രമല്ല ഫലം നല്‍കുന്ന ഷോട്ട്. മറ്റ് പല ഷോട്ടുകളും രോഹിത്തിന്റെ പക്കലുണ്ട്. പേസ് ലഭിക്കുമ്പോള്‍ ഒരു ബൗളറും രോഹിത്തിന് എതിരെ ഈ അവസരം മുതലെടുക്കാതിരിക്കില്ല. ഏതാനും സിക്‌സുകള്‍ ഇവിടെ രോഹിത് അടിച്ചാലും ഒരു അവസരം തുറന്നു കിട്ടും എന്നാവും ബൗളര്‍മാരുടെ ചിന്ത, ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

രോഹിത്തിന് അനുകൂലമായല്ല പുള്‍ ഷോട്ടുകളുടെ ഫലം

പുള്‍ ഷോട്ടുകള്‍ എത്രമാത്രം ഗുണം ചെയ്യുന്നുണ്ട് എന്ന് രോഹിത് പരിശോധിക്കണം. തനിക്ക് അനുകൂലമായാണ് പുള്‍ ഷോട്ടുകളുടെ ഫലം എങ്കില്‍ അത് തുടരണം. എന്നാലിപ്പോള്‍ രോഹിത്തിന് അനുകൂലമായല്ല പുള്‍ ഷോട്ടുകളുടെ ഫലം. അതിനാല്‍ 80,90,100 റണ്‍സിലേക്ക് എല്ലാം എത്തുന്നത് വരെ രോഹിത് പുള്‍ ഷോട്ടുകള്‍ പുറത്തെടുക്കരുതെന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 

ശ്രീലങ്കയ്ക്ക് എതിരായ മൊഹാലി ടെസ്റ്റില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് രോഹിത് മടങ്ങിയത്. ആദ്യം റണ്‍സ് വഴങ്ങിയെങ്കിലും രോഹിത്തിന് എക്‌സ്ട്രാ ബൗണ്‍സോടെയുള്ള ഡെലിവറിയാണ് ലഹിരു കുമാരയില്‍ നിന്ന് വന്നത്. 29 റണ്‍സില്‍ നില്‍ക്കെ പുള്‍ ഷോട്ട് കളിച്ച രോഹിത് ഡീപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com