അവസാന ഓവറില്‍ വേണ്ടത് 9 റണ്‍സ്, പാകിസ്ഥാന് തുടരെ രണ്ടാം തോല്‍വി; ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് 6 റണ്‍സ് ജയം

224 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 49.5 ഓവറില്‍ 217 റണ്‍സിന് ഓള്‍ഔട്ടായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ അവസാന ഓവറില്‍ പാകിസ്ഥാനെ വീഴ്ത്തി സൗത്ത് ആഫ്രിക്ക. 224 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 49.5 ഓവറില്‍ 217 റണ്‍സിന് ഓള്‍ഔട്ടായി. 

അവസാന ഓവറില്‍ 9 റണ്‍സ് ആണ് പാകിസ്ഥാന് ജയിക്കാനായി വേണ്ടിയിരുന്നത്. കയ്യിലുണ്ടായിരുന്നത് രണ്ട് വിക്കറ്റും. എന്നാല്‍ മൂന്ന് റണ്‍സ് മാത്രം എടുക്കാനെ പാകിസ്ഥാന്‍ വാലറ്റത്തിന് കഴിഞ്ഞുള്ളു. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ആദ്യ കളിയില്‍ ഇന്ത്യയോട് തോറ്റിരുന്നു. 

അര്‍ധ ശതകം നേടിയ ഒമാമിയ സൊഹെയ്‌ലിന്റേയും നിദാ ദാറിന്റേയും ഇന്നിങ്‌സ് ആണ് ചെയ്‌സിങ്ങില്‍ പാകിസ്ഥാന് സാധ്യത നല്‍കിയത്. എന്നാല്‍ വിജയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ പാക് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒമാമിയ 65 റണ്‍സും നിദാ ദാര്‍ 55 റണ്‍സും നേടി. 

നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 75 റണ്‍സ് എടുത്ത ലൗറയുടേയും 62 റണ്‍സ് കണ്ടെത്തിയ സുനെ ലുസിന്റേയും ബാറ്റിങ് ആണ് 223 എന്ന സ്‌കോറിലേക്ക് സൗത്ത് ആഫ്രിക്കയെ എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com