എറിഞ്ഞിടാനായില്ല, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം; ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി 

ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് മാത്രം എത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ മടങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. ഇന്ത്യയെ 134 റണ്‍സിന് ചുരുട്ടിക്കെട്ടിയതിന് ശേഷം ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 31.2  ഓവറില്‍ ജയം പിടിച്ചു.  നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് ഡീന്‍ ആണ്‌
കളിയിലെ താരം. 

ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഇന്ത്യ തുടക്കത്തില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് മാത്രം എത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ മടങ്ങി. ഒരു റണ്‍സ് എടുത്ത് നിന്ന ഡാനി വ്യാട്ടിനെ മടക്കി മേഘ്‌ന സിങ് ആണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. 

പിന്നാലെ ബ്യുമോന്റിനെ ജുലന്‍ ഗോസ്വാമിയും വിക്കറ്റിന് മുന്‍പില്‍ കുടുക്കി. പക്ഷെ മൂന്നാം വിക്കറ്റിലെ ഹീതര്‍ നൈറ്റ്, നാത് സിവര്‍ എന്നിവരുടെ കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്ന് പൂര്‍ണമായും തട്ടിയകറ്റി. 65 റണ്‍സ് ആണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 

ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ തുടരെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു

46 പന്തില്‍ നിന്ന് 8 ബൗണ്ടറിയോടെ 45 റണ്‍സുമായി നാത് സിവര്‍ മടങ്ങി. എന്നാല്‍ അപ്പോഴേക്കും ഇംഗ്ലണ്ട് വിജയ ലക്ഷ്യത്തിന് അടുത്തെത്തി. അര്‍ധ ശതകം പിന്നിട്ട് ഹീതര്‍ നൈറ്റ് ഒരറ്റത്ത് പിടിച്ചു നിന്നതാണ് ഇംഗ്ലണ്ടിന് തുണയായത്. ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം ഇംഗ്ലണ്ട് ജയം തൊടുമ്പോള്‍ 72 പന്തില്‍ നിന്ന് 53 റണ്‍സുമായി ഹീതര്‍ പുറത്താവാതെ നിന്നു. 

ഹീതര്‍-സിവര്‍ കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ തുടരെ വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വിജയ ലക്ഷ്യം ചെറുതായതിനാല്‍ കൂടുതലൊന്നും ചെയ്യാനായില്ല. മേഘ്‌ന സിങ് മൂന്നും പൂജ വസ്ത്രാക്കര്‍, രാജേശ്വരി ഗയ്ക് വാദ്, ജുലന്‍ ഗോസ്വാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ആദ്യ കളിയില്‍ പാകിസ്ഥാനോട് ജയിച്ച് തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ കളിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. എന്നാല്‍ വിന്‍ഡിസിന് എതിരെ തകര്‍പ്പന്‍ ജയവുമായാണ് മിതാലിയും സംഘവും മടങ്ങി എത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്‍പില്‍ തകര്‍ന്നതോടെ വിജയ തുടര്‍ച്ച ഇന്ത്യക്ക് നഷ്ടമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com