ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നേരിട്ടത് 425 പന്തുകള്‍, 196 റണ്‍സ്; കോഹ്‌ലിയേയും ബ്രാഡ്മാനേയും മറികടന്ന് ചരിത്ര നേട്ടത്തില്‍ ബാബര്‍ അസം

ഓസ്‌ട്രേലിയക്ക് ജയം നിഷേധിച്ചായിരുന്നു കറാച്ചി ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ബാബര്‍ അസം ക്രീസില്‍ നിലയുറപ്പിച്ചത്

കറാച്ചി: ഓസ്‌ട്രേലിയക്ക് ജയം നിഷേധിച്ചായിരുന്നു കറാച്ചി ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ ബാബര്‍ അസം ക്രീസില്‍ നിലയുറപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് ജയം നിഷേധിച്ചതിനൊപ്പം പല റെക്കോര്‍ഡുകളും ബാബര്‍ ഇവിടെ തിരുത്തി എഴുതി. 

506 റണ്‍സ് ആണ് പാകിസ്ഥാന് രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാനായി വേണ്ടിയത്. ഇവില്‍ 425 പന്തുകള്‍ നേരിട്ട് ബാബര്‍ അസം നേടിയത് 196 റണ്‍സ്. 22-2 എന്ന നിലയില്‍ പരുങ്ങിയിടത്ത് നിന്നും കളി സമനിലയിലേക്ക് എത്തിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞു. 

നാലാം ഇന്നിങ്‌സില്‍ ഒരു ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബാബര്‍ കറാച്ചിയില്‍ തന്റെ പേരിലെഴുതിയത്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി, റിക്കി പോണ്ടിങ്, ബ്രാഡ്മാന്‍ എന്നിവരെയാണ് ബാബര്‍ ഇവിടെ മറികടന്നത്.

400ന് മുകളില്‍ പന്തുകള്‍ നേരിടുന്ന നാലാമത്തെ ബാറ്റര്‍

ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ 400ന് മുകളില്‍ പന്തുകള്‍ നേരിടുന്ന നാലാമത്തെ ബാറ്ററുമായി ബാബര്‍. 492 ഡെലിവറികള്‍ നേരിട്ട മൈക്കില്‍ അതേര്‍ടണ്‍, 462 പന്തുകള്‍ നേരിട്ട സത്ക്ലിഫ്, 443 പന്തുകള്‍ നേരിട്ട സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ബാബറിന് മുന്‍പിലുള്ളത്. 

കളി സമനിലയില്‍ പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. 305 പന്തില്‍ നിന്ന് ഓപ്പണര്‍ അബ്ദുള്ള ഷഫിഖ് 96 റണ്‍സ് നേടി. മുഹമ്മദ് റിസ്വാന്‍ 177 പന്തില്‍ നിന്ന് 104 റണ്‍സോടെ പുറത്താവാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com