'ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട് 162, 164 കിലോമീറ്റര്‍ വേഗത്തില്‍, പക്ഷേ രണ്ടും കണക്കില്‍ എടുത്തില്ല'- വെളിപ്പെടുത്തല്‍

ഇപ്പോഴിതാ അതിലും വേഗത്തില്‍ താന്‍ പന്തെറിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടുകയാണ് അക്തറിന്റെ പാക് ടീമിലെ സഹ താരം കൂടിയായിരുന്ന മുഹമ്മദ് സമി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ലാഹോര്‍: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡ് പാകിസ്ഥാന്‍ മുന്‍ താരം ഷൊയ്ബ് അക്തറിന്റെ പേരിലാണ്. 161 കിലോമീറ്റര്‍ വേഗതയിലാണ് അക്തര്‍ പന്തെറിഞ്ഞത്. 2002ല്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു താരത്തിന്റെ പ്രകടനം. 

ഇപ്പോഴിതാ അതിലും വേഗത്തില്‍ താന്‍ പന്തെറിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെടുകയാണ് അക്തറിന്റെ പാക് ടീമിലെ സഹ താരം കൂടിയായിരുന്ന മുഹമ്മദ് സമി. ഒരിക്കലല്ല രണ്ട് തവണ അക്തര്‍ എറിഞ്ഞ റെക്കോര്‍ഡ് വേഗത താന്‍ മറികടന്നിട്ടുണ്ടെന്ന് സമി വെളിപ്പെടുത്തി. ഒരു പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സമിയുടെ വെളിപ്പെടുത്തല്‍.

'ഒരു മത്സരത്തിനിടെ ഞാന്‍ 162 കിലോമീറ്റര്‍ വേഗത്തിലും 164 കിലോമീറ്റര്‍ വേഗത്തിലും പന്തെറിഞ്ഞിരുന്നു. എന്നാല്‍ ബൗളിങ് യന്ത്രം പ്രവര്‍ത്തനക്ഷമം അല്ലാത്തതിനാല്‍ ഇതു കണക്കിലെടുക്കില്ല എന്നാണ് എന്നോടു പറഞ്ഞത്'. 

'ബൗളിങ് ചരിത്രം തന്നെ പരിശോധിച്ചുനോക്കൂ. 160 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞ താരങ്ങള്‍ ഒരിക്കലോ അല്ലെങ്കില്‍ രണ്ട് തവണയോ മാത്രമേ ഈ മികവിലെത്തിയിട്ടുള്ളു. തുടര്‍ച്ചയായി ആര്‍ക്കും ഇതു നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുമില്ല'- സമി വ്യക്തമാക്കി.

36 ടെസ്റ്റിലും 87 ഏകദിനത്തിലും 13 രാജ്യാന്തര ടി20യിലും പാകിസ്ഥാന് വേണ്ടി കളത്തില്‍ ഇറങ്ങിയ താരമാണു സമി. 2003ല്‍ സിംബാബ്വെയ്‌ക്കെതിരെ 156.4 കിലോമീറ്റര്‍ വേഗത്തില്‍ എറിഞ്ഞ പന്താണു സമിയുടെ കരിയറിലെ ഏറ്റവും വേഗമേറിയ പന്തായി ഐസിസി അംഗീകരിച്ചിരിക്കുന്നത്. 2001ലായിരുന്നു പാകിസ്ഥാനായി സമിയുടെ അരങ്ങേറ്റം. 2016ലാണ് താരം അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com