റിസ്വാന് ശ്വാസമെടുക്കാന്‍ കഴിയാതായി, രക്ഷിക്കാന്‍ നിരോധിത മരുന്ന് ഉപയോഗിക്കേണ്ടി വന്നു; പാക് ഡോക്ടറുടെ വെളിപ്പെടുത്തല്‍

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് റിസ്വാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പ് സെമിയിലേക്ക് ഐസിയുവില്‍ നിന്നാണ് പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ എത്തിയത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് റിസ്വാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അന്ന് മുഹമ്മദ് റിസ്വാനെ രക്ഷിക്കാനായി നിരോധിത മരുന്ന് ഉപയോഗിച്ചതായാണ് പാക് ടീമിന്റെ മെഡിക്കല്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ പറയുന്നത്. 

ഡോക്ടര്‍ നജീബുള്ളയാണ് മുഹമ്മദ് റിസ്വാന്‍ നേരിട്ട അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തുന്നത്. റിസ്വാന് ശ്വാസമെടുക്കാന്‍ വയ്യാതെ വന്നതോടെ നിരോധിച്ച ആ മരുന്ന ഉപയോഗിക്കാന്‍ ഞാന്‍ ഐസിസിയുടെ അനുവാദം തേടി. കായിക താരങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ അവിടെ മറ്റ് വഴികള്‍ ഉണ്ടായില്ല. ഇതോടെ ഐസിസിയെ സമീപിക്കുകയായിരുന്നു എന്ന് നജീബുള്ള പറയുന്നു. 

രാവിലെ ആവുമ്പോള്‍ കുറയുമെന്നും ഡിസ്ചാര്‍ജ് ചെയ്യാമെന്നും അവര്‍ പറഞ്ഞു

ആശുപത്രിയില്‍ എത്തുമ്പോള്‍ എനിക്ക് ശ്വസിക്കാന്‍ കഴിയുന്നുണ്ടായില്ല. ഡോക്ടര്‍മാര്‍ എന്നോട് ഒന്നും പറഞ്ഞില്ല. രാവിലെ ആവുമ്പോള്‍ കുറയുമെന്നും ഡിസ്ചാര്‍ജ് ചെയ്യാമെന്നും അവര്‍ പറഞ്ഞു. ഉച്ചയായപ്പോള്‍ പറഞ്ഞു വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്യാമെന്നും. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. ഇതോടെ ഒരു നഴ്‌സിനോട് ചോദിച്ചപ്പോഴാണ് രണ്ട് മൂന്ന് ദിവസം ആശുപത്രിയില്‍ തുടരേണ്ടി വരും എന്ന് അറിയിച്ചത്, മുഹമ്മദ് റിസ്വാന്‍ പറയുന്നു. 

മുഹമ്മദ് റിസ്വാന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച ടൂര്‍ണമെന്റായിരുന്നു യുഎഇ വേദിയായ ട്വന്റി20 ലോകകപ്പ്. ആറ് കളിയില്‍ നിന്ന് 281 റണ്‍സ് ആണ് റിസ്വാന്‍ നേടിയത്. ഐസിയുവില്‍ നിന്ന് എത്തി സെമി കളിച്ച റിസ്വാന്‍ ഓസ്‌ട്രേലിയക്കെതിരേയും ബാറ്റിങ് മികവ് കാണിച്ചു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com