ഇംഗ്ലണ്ട് മുന്‍ താരം ഗ്രഹാം തോര്‍പ് ഗുരുതരാവസ്ഥയില്‍

ഇംഗ്ലണ്ട് ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്ന തോര്‍പ്പെയ്ക്ക് ആഷസിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് സ്ഥാനം നഷ്ടമായത്
ഗ്രഹാം തോര്‍പ്പെ/ ഫോട്ടോ: ട്വിറ്റർ
ഗ്രഹാം തോര്‍പ്പെ/ ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം ഗ്രഹാം തോര്‍പ് ഗുരുതരാവസ്ഥയില്‍.  പ്രൊഫഷണല്‍ ക്രിക്കറ്റ് അസോസിയേഷനാണ് തോര്‍പ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ രോഗം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. 

ഇംഗ്ലണ്ട് ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ അംഗമായിരുന്ന തോര്‍പ്പെയ്ക്ക് ആഷസിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് സ്ഥാനം നഷ്ടമായത്. ഒരു ദശകത്തോളം അദ്ദേഹം ഇംഗ്ലണ്ട് കോച്ചിങ് സംഘത്തിന്റെ ഭാഗമായിരുന്നു.  പിന്നാലെ അഫ്ഗാന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തു. 

52കാരനായ തോര്‍പ് 1993 മുതല്‍ 2005 വരെ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു. 100 ടെസ്റ്റ് കളിച്ച തോര്‍പ്പെ 44.66 എന്ന ബാറ്റിങ് ശരാശരിയില്‍ 16 സെഞ്ചുറിയും തന്റെ പേരില്‍ ചേര്‍ത്തു. 6774 റണ്‍സ് ആണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. 

അരങ്ങേറ്റത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ട്രെന്‍ഡ്ബ്രിഡ്ജില്‍ സെഞ്ചുറി നേടിയായിരുന്നു തുടക്കം. പാകിസ്ഥാനിലും ശ്രീലങ്കയിലും തുടരെ പരമ്പര ജയിക്കാന്‍ തോര്‍പ്പെയുടെ കൗണ്ടര്‍ അറ്റാക്കിങ് സ്റ്റൈല്‍ ടീമിനെ തുണച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com