'നിസ്സഹായത എന്താണെന്ന് ഞാന്‍ മനസിലാക്കി'; ആ ചിരിക്ക് പിന്നിലെ കാരണം പറഞ്ഞ് കോഹ്‌ലി

രണ്ടാമത്തെ ഡക്കിലേക്ക് വീണതോടെ നിസഹായാവസ്ഥ എന്താണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സീസണിലെ രണ്ടാമത്തെ ഡക്കിലേക്ക് വീണതോടെ നിസഹായാവസ്ഥ എന്താണെന്ന് തനിക്ക് ബോധ്യപ്പെട്ടതായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്ന് പോകുന്നത് ചൂണ്ടിയാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

സീസണില്‍ മൂന്നാം തവണയാണ് വിരാട് കോഹ്‌ലി ഡക്കാവുന്നത്. ഗോള്‍ഡന്‍ ഡക്കായതിന് ശേഷം അവിശ്വസനീയം എന്ന ഭാവത്തില്‍ കോഹ്‌ലിയില്‍ നിന്ന് വരുന്ന ചിരിയും ആരാധകരെ വേദനിപ്പിച്ചിരുന്നു. ഈ ചിരിയെ കുറിച്ചും പറയുകയാണ് കോഹ് ലി ഇപ്പോള്‍.

എന്റെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല

രണ്ടാമത്തെ ഡക്കിന് ശേഷം നിസഹായവസ്ഥ എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലായി. കരിയറില്‍ ഇതിന് മുന്‍പ് എനിക്കങ്ങനെ നേരിട്ടിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്. ഈ കളിക്ക് എന്തെല്ലാം കാണിച്ച് തരാന്‍ കഴിയുമോ അതെല്ലാം ഞാന്‍ കണ്ടിട്ടുണ്ട് എന്നും കോഹ്‌ലി പറയുന്നു.

ചോദ്യം ചെയ്യുന്ന കമന്റേറ്റേഴ്‌സിനും ആളുകള്‍ക്കും എന്നെ മനസിലാക്കാന്‍ കഴിയില്ല. എനിക്കെന്താണോ അനുഭവപ്പെടുന്നത് അത് അവര്‍ക്ക് മനസിലാക്കാനാവില്ല. എന്റെ ജീവിതം അവര്‍ക്ക് ജീവിക്കാനാവില്ല. ആ നിമിഷങ്ങള്‍ അനുഭവിക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒന്നുകില്‍ ടിവിയുടെ ശബ്ദം കുറയ്ക്കുക. അല്ലെങ്കില്‍ അവര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കുക. ഞാന്‍ ഇത് രണ്ടും ചെയ്യാറുണ്ട്, കോഹ് ലി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com