'പിടിച്ചുമാറ്റാൻ നോക്കുമ്പോൾ കുതറിയോടും', സൈമൺസിന്റെ മൃതദേഹത്തിനരികിൽ നിന്ന് മാറാതെ വളർത്തുനായ്ക്കൾ 

താരത്തിനൊപ്പം രണ്ട് വളർത്തുനായ്ക്കളും അപകടം നടന്നപ്പോൾ കാറിലുണ്ടായിരുന്നു
ചിത്രം: ആൻഡ്രൂ സൈമൺസ് ഇൻസ്റ്റ​ഗ്രാം
ചിത്രം: ആൻഡ്രൂ സൈമൺസ് ഇൻസ്റ്റ​ഗ്രാം

നിയാഴ്ച രാത്രി ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ് സ്‌റ്റേറ്റിലെ ടൗൺസ് വില്ലിൽ വച്ചാണ് ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമൺസ് വിടപറഞ്ഞത്. കാർ അപകടത്തിൽ സംഭവസ്ഥലത്തുവച്ചുതന്നെ താരത്തിന്റെ മരണം സ്ഥിരീകരിച്ചു. താരത്തിനൊപ്പം രണ്ട് വളർത്തുനായ്ക്കളും ഈ സമയം കാറിലുണ്ടായിരുന്നു. 

"അപകടം നടന്നതറിഞ്ഞ് സൈമൺസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ നാഡിമിടിപ്പ് നിലച്ചിരുന്നു. അബോധാവസ്ഥയിൽ ആയിരുന്നു. പക്ഷെ രണ്ട് നായക്കളും സുരക്ഷിതരായിരുന്നു", സംഭവത്തിന് ദൃക്‌സാക്ഷിയായ പ്രദേശവാസിയായ ഒരു യുവതി പറഞ്ഞു. നായ്ക്കളിൽ ഒന്ന് സൈമൺസിനെ വിട്ടുപോരാൻ കൂട്ടാക്കാതെ നിന്നു. ഓരോ തവണ മാറ്റുമ്പോളും കുതറിയോടി സൈമൺസിന്റെ മൃതദേഹത്തിനരികിൽ ചെന്നിരിക്കും, യുവതി പറഞ്ഞു. 

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ നിർണ്ണായക സാന്നിധ്യമായിരുന്നു സൈമൺസ്. 26 ടെസ്റ്റുകളിലും 198 ഏകദിനങ്ങളിലും 14 ട്വൻറി20 മൽസരങ്ങളിലും സൈമൺസ് ഓസ്ട്രേലിയൻ കുപ്പായമണിഞ്ഞു. ഓസീസിനൊപ്പം 2003,2007 ലോകകപ്പ് കിരീടനേട്ടങ്ങളിലും താരം പങ്കാളിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com