ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കരാര്‍ പുതുക്കിയില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ താരം

വനിതാ ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഏഴാമത് നില്‍ക്കുന്ന താരമാണ് ഏമി. കിവീസിനായി 145 ഏകദിനങ്ങളില്‍ നിന്ന് 4639 റണ്‍സ് സ്‌കോര്‍ ചെയ്തു

ക്രൈസ്റ്റ്ചര്‍ച്ച്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് താരം എമി സറ്റെര്‍ത്‌വെയ്റ്റ്. സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ നിന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

വനിതാ ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഏഴാമത് നില്‍ക്കുന്ന താരമാണ് ഏമി. കിവീസിനായി 145 ഏകദിനങ്ങളില്‍ നിന്ന് 4639 റണ്‍സ് സ്‌കോര്‍ ചെയ്തു. 38.32 ആണ് ബാറ്റിങ് ശരാശരി. ട്വന്റി20യില്‍ നിന്ന് സ്‌കോര്‍ ചെയ്തത് 1784 റണ്‍സും. ഏഴ് സെഞ്ചുറിയും 27 അര്‍ധ ശതകവും ഏകദിനത്തില്‍ ഏമിയുടെ പേരിലുണ്ട്. 

ഒരു കിവീസ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ ഏമിയുടെ പേരിലാണ്. ഇംഗ്ലണ്ടിന് എതിരെ 17 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഇത്. ഏകദിനത്തില്‍ 50 വിക്കറ്റും ട്വന്റി20യില്‍ 20 വിക്കറ്റും ഏമിയുടെ പേരിലുണ്ട്. 

പ്രയാസമേറിയ ദിനങ്ങളാണ് കടന്ന് പോയത്. യുവ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം അറിഞ്ഞത് മുതലുള്ള ദിനങ്ങള്‍ പ്രയാസമേറിയതായിരുന്നു. പുതിയ കരാര്‍ ലഭിക്കാതിരുന്നത് വേദനിപ്പിക്കുന്നു. ഇനിയും കളി തുടരാനാവും എന്നാണ് വിശ്വസിച്ചിരുന്നത്. എങ്കിലും ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഏമി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com