ഉമ്രാന്‍ മാലിക്ക് 2.0? 150 കിമീ വേഗത തൊട്ട് മറ്റൊരു കശ്മീര്‍ പേസര്‍

150 കിമീ എന്ന വേഗതയ്ക്ക് അടുത്തെത്തി 22കാരന്‍ വസീം ബാഷിറിന്റെ ഡെലിവറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ജമ്മു കശ്മീരീല്‍ നിന്ന് പേസ് നിറച്ച് മറ്റൊരു ബൗളര്‍ കൂടി. 150 കിമീ എന്ന വേഗതയ്ക്ക് അടുത്തെത്തി 22കാരന്‍ വസീം ബാഷിറിന്റെ ഡെലിവറിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. 

ബാഷിറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നിലവില്‍ ജമ്മു കശ്മീരിന്റെ അണ്ടര്‍ 25 താരമാണ് ബാഷിര്‍. 2021ല്‍ ഉമ്രാന്‍ മാലിക്കിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കണ്ടെത്തിയത് പോലെ ബാഷിറിനായി ഈ വരുന്ന ഐപിഎല്‍ ലേലത്തില്‍ വിളിയെത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പേസുകൊണ്ട് ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ബാറ്റേഴ്‌സിനെ വിറപ്പിക്കുകയാണ് ബാഷിര്‍. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ ശിഷ്യനാണ് ബാഷിറും. പഹല്‍ഗം എക്‌സ്പ്രസ് എന്നാണ് ബാഷിറിന്റെ വിളിപ്പേര്. ബാഷിറിന്റെ ഡെലിവറികള്‍ പല താരങ്ങളേയും പരിക്കിലേക്ക് തള്ളിവിട്ടു കഴിഞ്ഞതായുമാണ് റിപ്പോര്‍ട്ടുകള്‍. 

താര ലേലത്തിന് മുന്‍പ് ഉമ്രാന്‍ മാലിക്കിനെ െൈഹദരാബാദ് ഈ സീസണില്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസിലന്‍ഡിലാണ് ഉമ്രാന്‍. നവംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ താര ലേലം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com