29ാം വയസില്‍ അരങ്ങേറ്റം കുറിക്കാന്‍ രജത്; സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനം ഇന്ന് 

ഈ വര്‍ഷം ഐപിഎല്ലില്‍ ബാംഗ്ലൂരിനായി മികവ് കാണിച്ചതിന് പിന്നാലെയാണ് 29ാം വയസില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ രജത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്
സഞ്ജു സാംസണ്‍, ശ്രേയസ്/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍, ശ്രേയസ്/ഫോട്ടോ: എഎഫ്പി

ലഖ്‌നൗ: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്‌നൗ വേദിയാവുന്ന ആദ്യ ഏകദിനം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. രജത് പട്ടിദാര്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. 

ഈ വര്‍ഷം ഐപിഎല്ലില്‍ ബാംഗ്ലൂരിനായി മികവ് കാണിച്ചതിന് പിന്നാലെയാണ് 29ാം വയസില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ രജത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ഐപിഎല്ലിലെ മിന്നും ഫോം ഡൊമസ്റ്റിക് ക്രിക്കറ്റിലും രജത്തിന് തുടരാനായി. രജത്തിന് പകരം രാഹുല്‍ ത്രിപാഠിയെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുമോ എന്നും അറിയണം. 

ഫോമില്‍ നില്‍ക്കുന്ന ശുഭ്മാന്‍ ഗില്ലും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ സ്‌കോര്‍ ഉയര്‍ത്താനാണ് സാധ്യത. ധവാനും ഗില്ലും ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാമത് ശ്രേയസ് അയ്യര്‍ ഇറങ്ങാനാണ് സാധ്യത. നാലാം സ്ഥാനത്ത് ഇഷാന്‍ കിഷനും അഞ്ചാമത് സഞ്ജു സാംസണും. സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പര്‍. 

ദീപക് ചഹറും ശാര്‍ദുല്‍ താക്കൂറും മുഹമ്മദ് സിറാജും ആയിരിക്കും ഇന്ത്യയുടെ പേസ് നിരയില്‍. ബുമ്രയുടെ പകരക്കാരനായി ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടം  നേടാന്‍ പേസര്‍മാര്‍ക്ക് മുന്‍പിലെ അവസരം കൂടിയാണ് ഇത്. 

ട്വന്റി20  ലോകകപ്പിന് മുന്‍പ് മത്സര സമയം ലഭിക്കുകയാവും സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ലക്ഷ്യം വെക്കുക. ട്വന്റി20 പരമ്പരയില്‍ റണ്‍സ് ഉയര്‍ത്താതെ മടങ്ങിയ ക്യാപ്റ്റന്‍ ബവുമയുടെ പ്രകടനത്തിലേക്കാണ് ടീം പ്രധാനമായും ഉറ്റുനോക്കുന്നത്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രജത്, ശാര്‍ദുല്‍, ദീപക്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്

സൗത്ത് ആഫ്രിക്കയുടെ സാധ്യത 11: മലന്‍, ഡികോക്ക്, ബവുമ, മര്‍ക്രം, മില്ലര്‍, ആന്‍ഡൈല്‍ ഫെലുക്യാവോ, പ്രടോറിയസ്, പാര്‍നല്‍, കേശവ് മഹാരാജ്, റബാഡ, ഷംസി

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com