'ആദ്യ 30-35 പന്തില്‍ പിഴച്ചു'; സഞ്ജുവിന്റെ സമീപനം ചോദ്യം ചെയ്ത് പാക് താരം 

സഞ്ജുവിന്റെ സമീപനമാണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന വിമര്‍ശനവുമായി എത്തുകയാണ് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ തോല്‍വിയിലേക്ക് വീണെങ്കിലും സഞ്ജു സാംസണ്‍ വലിയ കയ്യടി നേടിയിരുന്നു. എന്നാല്‍ സഞ്ജുവിന്റെ സമീപനമാണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന വിമര്‍ശനവുമായി എത്തുകയാണ് പാക് മുന്‍ താരം കമ്രാന്‍ അക്മല്‍. 

തുടക്കത്തില്‍ സഞ്ജു സാംസണ്‍ സമയം എടുത്തു. തുടക്കം മുതല്‍ സഞ്ജു ആക്രമിച്ച് കളിച്ചിരുന്നു എങ്കില്‍ കഥ മറ്റൊന്നായാനെ. 86 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തു. എന്നാല്‍ ആദ്യ 30-35 പന്തില്‍ സഞ്ജുവിന് പിഴച്ചു. വലിയ ടീമുകള്‍ക്കെതിരെ കളിച്ചുള്ള പരിചയം ഇല്ലായ്മ ഇവിടെ സഞ്ജുവിനെ ബാധിച്ചു, കമ്രാന്‍ അക്മല്‍ പറയുന്നു. 

എങ്ങനെ കളിക്കണം എന്ന് ശ്രേയസ് കാണിച്ച് തന്നു

ഇത്തരം നിര്‍ണായക നിമിഷങ്ങളില്‍ എങ്ങനെയാണ് ഒരു പരിചയസമ്പത്തുള്ള താരം കളിക്കുക എന്ന് ശ്രേയസ് അയ്യര്‍ കാണിച്ച് തന്നു. ശ്രേയസ് വേഗത്തില്‍ സ്‌കോര്‍ ചെയ്തു. ശ്രേയസ് പുറത്തായില്ലായിരുന്നു എങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നു. ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു. ഋതുരാജിന്റെ സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു. ഇഷാന്‍ കിഷന്റേയും, പാകിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറയുന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ 30 റണ്‍സ് ആണ് ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒരു സിക്‌സും മൂന്ന് ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. 9 റണ്‍സ് തോല്‍വിയിലേക്ക് ഇതോടെ ഇന്ത്യന്‍ ടീം വീണു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com