സച്ചിനും സഹീറും ഒരുമിച്ച് ചേര്‍ന്നാലും കാലിസിന്റെ തട്ട് താണിരിക്കും! ഇതിഹാസ ഓള്‍റൗണ്ടര്‍ക്ക് ഇന്ന് 47ാം ജന്മദിനം

ഒപ്പം സച്ചിനേക്കാള്‍ മികച്ച താരമാണോ കാലിസ് എന്ന ചോദ്യവും ഒരിക്കല്‍ കൂടി ഉയരുന്നു...
കാലിസ്/ഫോട്ടോ: എഎഫ്പി
കാലിസ്/ഫോട്ടോ: എഎഫ്പി

സൗത്ത് ആഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് ഇന്ന് 47ാം ജന്മദിനം. ജന്മദിന സന്ദേശങ്ങള്‍ക്കൊപ്പം കാലിസിന്റെ നേട്ടങ്ങളിലേക്കും ഒരിക്കല്‍ കൂടി കണ്ണോടിക്കുകയാണ് ആരാധകര്‍. ഒപ്പം സച്ചിനേക്കാള്‍ മികച്ച താരമാണോ കാലിസ് എന്ന ചോദ്യവും ഒരിക്കല്‍ കൂടി ഉയരുന്നു...

ടെസ്റ്റില്‍ രണ്ട് ദശകത്തോളം സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയെ തുണച്ച കാലിസ് 55 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 13289 റണ്‍സ്. 45 സെഞ്ചുറിയും കാലിസിന്റെ അക്കൗണ്ടിലുണ്ട്. ഈ പട്ടികയില്‍ കാലിസിന്റെ മുന്‍പിലുള്ളത് സച്ചിന്‍ മാത്രവും. 58 അര്‍ധ ശതകവും കാലിസിന്റെ പേരിലുണ്ട്. 

13000ന് മുകളില്‍ റണ്‍സും 300നോട് അടുത്ത് വിക്കറ്റും വീഴ്ത്തിയ ഓള്‍ റൗണ്ടര്‍മാര്‍ ആരെല്ലാം? 13000ന് മുകളില്‍ റണ്‍സും 292 ടെസ്റ്റ് വിക്കറ്റും കാലിസിന്റെ പേരിലുണ്ട്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍ എന്ന നിലയില്‍ 32.65 എന്നതാണ് കാലിസിന്റെ ബൗളിങ് ശരാശരി. എന്‍ടിനിയുടേത് 28.82. ഷോണ്‍ പൊള്ളോക്കിന്റേത് 23.11. 

20232 ബോളുകളാണ് കാലിസ് ടെസ്റ്റില്‍ എറിഞ്ഞത്. 23 വട്ടമാണ് കാലിസ് പരമ്പരയിലെ താരമായത്. മറ്റൊരു താരത്തിനും 20 പ്ലേയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് നേടാനായിട്ടില്ല. 19 പ്ലേയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുമായി മുത്തയ്യ മുരളീധരനാണ് കാലിസിന് പിന്നില്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com