അവസാന ഓവര്‍ വരെ ആവേശം, മലയാളി താരം റിസ്വാന്റെ യുഎഇക്ക് നിരാശ; നെതര്‍ലന്‍ഡ്‌സിന് 3 വിക്കറ്റ് ജയം  

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് ആണ് കണ്ടെത്തിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ്. യുഎഇയെ 111 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് നെതര്‍ലന്‍ഡ്‌സ് വിജയ ലക്ഷ്യം മറികടന്നത്. 

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 6 റണ്‍സ് ആണ് നെതര്‍ലന്‍ഡ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തിലും നെതര്‍ലന്‍ഡ്‌സ് സിംഗിള്‍ എടുത്തു. നാലമത്തെ പന്തില്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് ഡബിള്‍ ഓടിയെടുത്തതോടെ സ്‌കോര്‍ തുല്യമായി. അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ്‌സ് സിംഗിള്‍ എടുത്തതോടെ നെതര്‍ലന്‍ഡ് മൂന്ന് വിക്കറ്റ് ജയത്തിലേക്ക് എത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് ആണ് കണ്ടെത്തിയത്. 41 റണ്‍സ് എടുത്ത ഓപ്പണര്‍ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്‌കോറര്‍. മലയാളി താരം സിപി റിസ്വാന്‍ 2 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് മടങ്ങി. മുഹമ്മദ് വസീം ഒഴികെ ഒരു യുഎഇ താരത്തിനും 20ന് മുകളിലേക്ക് സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

112 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് 76-6 എന്ന നിലയിലേക്ക് വീണു. എന്നല്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ് വേര്‍ഡ്‌സും ടിം പ്രിങ്കിളും ചേര്‍ന്ന് നെതര്‍ലന്‍ഡ്‌സ് സ്‌കോര്‍ 100 കടത്തി. ഇതാണ് വിജയ ലക്ഷ്യം മറികടക്കാന്‍ നെതര്‍ലന്‍ഡ്‌സിനെ തുണച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com